ബസ്തി: ഉത്തർപ്രദേശിലെ ബസ്തിയിൽ വിവാഹസത്കാരച്ചടങ്ങിനിടെ ഒന്നിലേറെ രസഗുളയെടുത്തു കഴിച്ചതിന് പതിനൊന്നുകാരനെ കാറ്ററിങ് ജീവനക്കാരൻ തന്തൂരി അടുപ്പിൽ തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ ചമൻ എന്ന ബാലനെ ലഖ്നൗ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതിഗുരുതരമാണ്.

To advertise here,

ഗോണ്ട സ്വദേശിയായ ചമൻ ബന്ധുക്കൾക്കൊപ്പം ബസ്തിയിലെ മലൗലി ഗോസായിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഭക്ഷണശാലയിൽവെച്ച് കുട്ടി ആവർത്തിച്ച് രസഗുളയെടുക്കുന്നതുകണ്ട കാറ്ററിങ് തൊഴിലാളി പ്രകോപിതനായി. ആദ്യം കുട്ടിയെ ഭീഷണിപ്പെടുത്തിയ ഇയാൾ, പിന്നീട് കുട്ടിയെയെടുത്ത് കത്തുന്ന തന്തൂരി അടുപ്പിനുമുകളിൽ വെക്കുകയായിരുന്നു. പിടിവലിക്കിടയിൽ കുട്ടി കത്തുന്ന അടുപ്പിലേക്കുവീണു. ചമന്റെ അമ്മാവന്റെ പരാതിയിൽ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു.