കോഴിക്കോട്: കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്.
സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇൻ്റലിജൻസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവർ ഈ മേഖലയിലെ പ്രധാന കണ്ണികളാണെന്ന് വനംവകുപ്പ് അറിയിച്ചു.
Content Highlights: Five-member gang arrested for elephant tusk smuggling in Kozhikode, Joint operation conducted by Kozhikode Flying Squad and Thamarassery Range, Operation based on secret intelligence from Thiruvananthapuram Forest Intelligence, Accused were caught trying to sell ivory near Kakodi Palath
Published: 09 Aug 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented