ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിവിധ തസ്തികകളിലെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവ് പ്രോജക്ട് സ്റ്റാഫിന്റെതാണ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ഇന്‍സ്ട്രക്ഷന്‍ ഡിസൈനര്‍ തസ്തികകളിലാണ് മറ്റ് ഒഴിവുകള്‍.
പ്രോജക്ട് സ്റ്റാഫ് 13: സെന്റര്‍ ഫോര്‍ ക്യാംപസ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റിലാണ് അവസരം.
പ്രിന്‍സിപ്പല്‍ പ്രോജക്ട് അസോസിയേറ്റ് (സിവില്‍)1, പ്രിന്‍സിപ്പല്‍ പ്രോജക്ട് അസോസിയേറ്റ് (ഇലക്ട്രിക്കല്‍) 1, സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (സിവില്‍)2, സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (ഇലക്ട്രിക്കല്‍) 2, പ്രോജക്ട് അസോസിയേറ്റ് (സിവില്‍) 4, പ്രോജക്ട് അസോസിയേറ്റ് (ഇലക്ട്രിക്കല്‍)2, പ്രോഗ്രാം അസിസ്റ്റന്റ് 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ബി.ഇ./ബി.ടെക്./ എം.ഇ./ എം.ടെക്./ എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
മറ്റ് ഒഴിവുകള്‍:
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ 1 (ജനറല്‍), ഇന്‍സ്ട്രക്ഷന്‍ ഡിസൈനര്‍ 1 (ജനറല്‍) എന്നിങ്ങനെയാണ് ഒഴിവുകള്‍, കരാര്‍ നിയമനമാണ്. യോഗ്യത ഇലക്ട്രോണിക്‌സ് കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ഡേറ്റാ സയന്‍ സില്‍ ബി.ഇ./ബി.ടെക്./ എം.ഇ./എം.ടെക്. രണ്ടുവര്‍ഷം പ്രവര്‍ത്തനപരിചയം. പിഎച്ച്.ഡി.ക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്സ്.
അപേക്ഷ ഇ മെയിലില്‍ അയക്കണം, അവസാന തീയതി: മാര്‍ച്ച് 11. അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 7. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://iisc.ac.in/
Content Highlights: Vaccancies in Indian Institute of Science, Bangalore
Published: 25 Feb 2022, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented