
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളിയിലുള്ള പ്ലാന്റിൽ 117 ഒഴിവുകളുണ്ട്.
സെമി സ്കിൽഡ് (കെമിക്കൽ)-41
യോഗ്യത: കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജിയിൽ ഒന്നാംക്ലാസ് ഡിപ്ലോമ, 5-10 വർഷത്തെ പ്രവൃത്തിപരിചയം.
സെമി സ്കിൽഡ് (മെക്കാനിക്കൽ)-21
യോഗ്യത: എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഫിറ്റർ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 5-10 വർഷത്തെ പ്രവൃത്തിപരിചയം.
സെമി സ്കിൽഡ് (ഇലക്ട്രിക്കൽ)-12
യോഗ്യത: എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 5-10 വർഷത്തെ പ്രവൃത്തിപരിചയം.
സെമി സ്കിൽഡ് (ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റ് മെക്കാനിക്)-10
യോഗ്യത: 1. a. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ഡിപ്ലോമ. അല്ലെങ്കിൽ 1. b. എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റ് മെക്കാനിക്കൽ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്. 2. 5-10 വർഷത്തെ പ്രവൃത്തിപരിചയം.
ഷിഫ്റ്റ് എൻജിനീയർ/ അസിസ്റ്റന്റ് മാനേജർ (കെമിക്കൽ)-14
യോഗ്യത: കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി എന്നിവയിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ആർട്സ്/സയൻസ് ബിരുദവും ഒന്നാംക്ലാസ് പി.ജി. ഡിപ്ലോമ ഇൻ പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജിയും, 8-10 വർഷത്തെ പ്രവൃത്തിപരിചയം.
പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)-10
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്/പ്രൊഡക്ഷൻ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്, 8-10 വർഷത്തെ പ്രവൃത്തിപരിചയം.
പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)-6
യോഗ്യത: ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്., 8-10 വർഷത്തെ പ്രവൃത്തിപരിചയം.
പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (ഇൻസ്ട്രുമെന്റേഷൻ)-3
യോഗ്യത: 1. a. ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്. അല്ലെങ്കിൽ 1. b. ആർട്സ്/സയൻസ് ബിരുദവും ഒന്നാംക്ലാസ് പി.ജി. ഡിപ്ലോമ ഇൻ പ്രൊസസ് ഇൻസ്ട്രുമെന്റേഷനും. 2. 8-10 വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾ www.tnpl.com എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 18. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 24.
Content Highlights: TNPL invites application for 117 vacancies apply till december 18
Published: 11 Dec 2020, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented