ജോലി സ്ഥലത്തെ പ്രശ്‌നങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും മറ്റും ചിലപ്പോഴൊക്കെ റെഡ്ഡിറ്റില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്.  ഇത്തരത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമാവുകയാണ് ഒരു പിരിച്ചുവിടല്‍ പോസ്റ്റ്. ഒരു മെന്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പിലെ മുന്‍ ജീവനക്കാരിയുടെ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 

To advertise here,

ലിങ്ക്ഡ്ഇന്നില്‍ ടോക്‌സിക് വര്‍ക്ക് എന്‍വയോണ്‍മെന്റുകളെ പറ്റിയുള്ള ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് ജീവനക്കാരിയെ മെന്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പ് പിരിച്ചുവിട്ടത്. അവിടുത്തെ ടോക്‌സിക് അന്തരീക്ഷം തന്റെ മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നാണ് ജീവനക്കാരി പറയുന്നത്. 

കമ്പനിയുടെ സിഇഒയെ ആട്ടിന്‍ തോലിട്ട് ചെന്നായ് എന്നാണ് ജീവനക്കാരി വിശേഷിപ്പിച്ചത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടത്. ടോക്‌സിക് അന്തരീക്ഷമുള്ള ജോലി സ്ഥലങ്ങളെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്തുവെന്ന ഒറ്റക്കാരണത്താലാണിതെന്നും യുവതി വാദിച്ചു. 

ഓഫീസ് ടോയ്‌ലറ്റില്‍ വരെ ഇരുന്ന് താന്‍ കരയുമായിരുന്നുവെന്നും സ്ഥിതി അത്ര മോശമായിരുന്നുവെന്നും ജീവനക്കാരി പോസ്റ്റിലൂടെ പറയുന്നു. തന്റെ പേര് വെളിപ്പെടുത്താന്‍ ജീവനക്കാരി ആഗ്രഹിക്കുന്നില്ല. ഒരു മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെയും വിമര്‍ശിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയത്.