സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്എസി) കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ (സിഎച്ച്എസ്എല്‍ഇ 2025) നവംബര്‍ 12-ന്. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള പരീക്ഷാ നഗരം, തീയതി, ഷിഫ്റ്റ് എന്നിവ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. നഗരവും മറ്റ് മുന്‍ഗണനകളും തിരഞ്ഞെടുക്കാനുള്ള അവസരം 2025 ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 28 വരെ ലഭ്യമാകും.
എസ്എസ്എസി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് മൂന്ന് പരീക്ഷാ നഗരങ്ങള്‍ വരെ തിരഞ്ഞെടുക്കാം. അതിനുശേഷം ഇഷ്ടമുള്ള തീയതിയും ഷിഫ്റ്റും തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത നഗരങ്ങളിലെ എല്ലാ സ്ലോട്ടുകളും കഴിഞ്ഞാല്‍, പരീക്ഷാ തീയതിയും ഷിഫ്റ്റും തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കാതെ, ലഭ്യമായ മറ്റ് നഗരങ്ങളിലെ സ്ലോട്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ അനുവദിക്കും.
ഏതെങ്കിലും പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തീയതികളും ഷിഫ്റ്റുകളും തിരഞ്ഞെടുക്കുന്നതില്‍ പരിമിതമായ അവസരങ്ങളേ ഉണ്ടാകൂ. പരീക്ഷയ്ക്കായി ഒരു നഗരം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, മാറ്റങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് എസ്എസ്എസി വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയുടെ വിശദാംശങ്ങള്‍
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (എല്‍ഡിസി), ജോയിന്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഇഒ) തുടങ്ങിയ തസ്തികകളിലായി ആകെ 3,131 ഒഴിവുകള്‍ നികത്തുന്നതിനുള്ള നിയമന നടപടികളുടെ ഭാഗമായാണ് ഈ പരീക്ഷ.
എല്‍ഡിസി, ജെഎസ്എ തസ്തികകളിലെ ശമ്പള സ്‌കെയില്‍ ലെവല്‍-2 (19,900-63,200 രൂപ), ഡിഇഒ തസ്തികയില്‍ ലെവല്‍-4 (25,500-81,100 രൂപ), ലെവല്‍-5 (29,200-92,300 രൂപ).
Content Highlights: SSC CHSL 2025 exam on Nov 12. Candidates can choose preferred exam city, date & shift from Oct 22-28.
Published: 19 Oct 2025, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented