തിരുവനന്തപുരം: ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്‌സുമാരുടെ ശമ്പളം 18,390 രൂപയാക്കി. 2021 ഫെബ്രുവരി ഒന്നുമുതൽ വർധനയ്ക്ക് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്‌സുമാരെ സംബന്ധിച്ച മാർഗരേഖ പുതുക്കാനും ഉചിതമായ കാറ്റഗറി കണ്ടെത്താനും മന്ത്രി നിർദേശിച്ചു.

To advertise here,

നിലവിൽ പാലിയേറ്റീവ് പരിചരണപദ്ധതിയിൽ പ്രവർത്തിച്ചുവരുന്ന എല്ലാ കമ്യൂണിറ്റി നഴ്‌സുമാരെയും തുടർന്നും കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കും. കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷൻ (സി.ഐ.ടി.യു.) നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.