റെയില്‍ പ്രോട്ടക്ഷന്‍ ഫോഴ്‌സില്‍ സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റെയില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

To advertise here,

4660 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 4208 കോണ്‍സ്റ്റബിള്‍ ഒഴിവുകളും 452 സബ്ഇന്‍സ്‌പെക്ടര്‍ ഒഴിവുകളുമാണുള്ളത്.

സബ് ഇന്‍സ്‌പെക്ടര്‍- യുജിസി അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദം. 20 മുതല്‍ 28 വയസ് വരെയാണ് പ്രായ പരിധി.

കോണ്‍സ്റ്റബിള്‍:  പത്താം ക്ലാസ് ജയം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള തത്തുല്യ യോഗ്യത. 18 മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: rpf.indianrailways.gov.in.