ഉദ്യോഗാർഥികൾക്ക് ജൂണ് 16 മുതൽ ജൂലായ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിലെ (ഡിഎസ്എസ്എസ്ബി) 1979 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് ഡൽഹി സർക്കാർ അപേക്ഷ ക്ഷണിച്ചത്. നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹിയുടെ (ജിഎൻസിടിഡി) കീഴിലുള്ള വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകൾ നികത്താനായി നടത്തുന്ന റിക്രൂട്ട്‌മെന്റാണ് ഇത്.
അക്കാദമിക്, ടെക്‌നിക്കൽ, സയന്റിഫിക്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലേക്കാണ് നിയമനങ്ങൾ. പരിശീലനം നേടിയ, ബിരുദധാരികളായ 675 കമ്പ്യൂട്ടർ സയൻസ് അധ്യാപകരെയാണ് ബോർഡ് ക്ഷണിച്ചിരിക്കുന്നത്. പ്രൈമറി സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ - 450, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്‌പെഷ്യൽ എഡ്യുക്കേഷൻ) - 163, ഡൊമസ്റ്റിക് സയൻസ് ടീച്ചർ - 129, ഗ്രേഡ്-എ ഐടി അസിസ്റ്റന്റ് - 125, സൈബർ ഫോറൻസിക്കിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് - 81 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.
കൂടാതെ ബയോളജി, ഫിസിക്‌സ്, ബാലിസ്റ്റിക്, കെമിസ്ട്രി, ഡോക്യുമെന്റ്‌സ്, ഫിംഗർപ്രിന്റ്‌സ്, ഫോട്ടോഗ്രാഫി, ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ അഡീഷണൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവുകളുമുണ്ട്. ഒപ്പം അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-1, ഹിന്ദി ടെക്‌നിക്കൽ അസിസ്റ്റന്റ്, ഇലക്ട്രിക്കൽ ഓവർസിയർ/സബ് ഇൻസ്‌പെക്ടർ, സബ്-സ്റ്റേഷൻ അപ്രന്റീസ്, ലിഫ്റ്റ് ഓപ്പറേറ്റർ, അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക്ക് (എസി) എന്നീ ഒഴിവുകളുമുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 16-ന് ഉച്ചയ്ക്ക് 12 മണി മുതൽ ജൂലായ് 15-ന് രാത്രി 11:59 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിഎസ്എസ്എസ്ബി പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. തസ്തികകൾക്കനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ഇളവുണ്ടാകും.
തിരഞ്ഞെടുപ്പ് പ്രക്രിയയും അപേക്ഷിക്കുന്ന തസ്തികയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എഴുത്തുപരീക്ഷ, സ്‌കിൽ/ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവയെല്ലാം നടപടിക്രമങ്ങളുടെ ഭാഗമായി ഉണ്ടാകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ രേഖകളും ഉദ്യോഗാർഥികൾ അപ്‌ലോഡ് ചെയ്യണം.
വിജ്ഞാപനം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Content Highlights: The Delhi Subordinate Services Selection Board (DSSSB) has released Advertisement No. 03/2026, inviting online applications for 1,979 Group B and Group C positions across various departments under the Government of NCT Delhi. The recruitment includes a major share of teaching roles such as 675 Computer Science Teachers and 450 Primary Special Educators, alongside scientific and technical assistant profiles. Eligible candidates can submit their forms online between June 16 and July 15, 2026.
Published: 09 Jun 2026, 09:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented