മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലകളിലെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 തസ്തികകളിലായി 338 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്ഥിരം നിയമനമാണ്.

To advertise here,

ഓഫീസര്‍, നോണ്‍ ഓഫീസര്‍, പ്ലാന്റ് അസിസ്റ്റന്റ് എന്നീ കാറ്റഗറികളിലായി തിരുവനന്തപുരം റീജണില്‍ 198 ഒഴിവുകളും മലബാര്‍ റീജണില്‍ 140 ഒഴിവുകളുമാണുള്ളത്. അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍, അസിസ്റ്റന്റ് ഡെയറി ഓഫിസര്‍, അസിസ്റ്റന്റ് എച്ച്ആര്‍ഡി ഓഫിസര്‍, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫിസര്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസര്‍, അസിസ്റ്റന്റ്‌റ് പര്‍ച്ചേസ് ഓഫിസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ സിസ്റ്റംസ് ഓഫിസര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ടെക്‌നിഷ്യന്‍ ഗ്രേഡ് II, ലാബ് അസിസ്റ്റന്റ്, മാര്‍ക്കറ്റിങ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്പര്‍വൈസര്‍, സെക്രട്ടേറിയല്‍ അസിസന്റ്, ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ്, പ്ലാന്റ് അസിസ്റ്റന്റ്, ടെക്‌നിഷ്യന്‍, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

18-നും 40-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. അര്‍ഹരായവര്‍ക്ക് വയസ്സില്‍ ഇളവുണ്ട്. ഓഫീസര്‍ തസ്തികകളിലേക്കുള്ള പോസ്റ്റുകളിലേക്ക് 1,000 രൂപയും നോണ്‍ ഓഫീസര്‍ തസ്തികകളില്‍ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളില്‍ 500 രൂപയുമാണ് അപേക്ഷ ഫീസ്. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയില്‍ വ്യത്യാസമുണ്ട്. ചില തസ്തികകളില്‍ പ്രവര്‍ത്തിപരിചയവും ആവശ്യമാണ്.

എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇ്ന്റര്‍വ്യൂ എന്നീ ഘട്ടങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കുക. തസ്തികകള്‍ക്കനുസരിച്ചുള്ള വ്യത്യാസം വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

ഓഫിസര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട തസ്തികകള്‍ക്കുള്ള ശമ്പള സ്‌കെയില്‍ 50320-101560 രൂപ. നോണ്‍ ഓഫിസര്‍ കാറ്റഗറിക്ക് 39640-101560/34640-93760/29490-85160 രൂപ എന്നിങ്ങനെ. മറ്റുള്ളവര്‍ക്ക് 28660-71160/23000- 56240 രൂപ. ക്ഷാമബത്ത, വീട്ടുവാടക, അലവന്‍സ് എന്നിവയ്ക്ക് പുറമെ എല്ലാ വിഭാഗക്കാര്‍ക്കും ഇപിഎഫ്, ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്. വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം നോക്കുക.