ഒക്ടോബറിലെ കണക്ക് 1,53,074 പേരെ ഒഴിവാക്കി എന്നാണ്. 2003-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ പിരിച്ചുവിടല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലേതിന്റെ മൂന്നിരട്ടി.

പ്രതീകാത്മക ചിത്രം.|Photo: Gemini AI
അമേരിക്കന്‍ കമ്പനികള്‍ ജോലിക്കാരെ കുറയ്ക്കുന്നു. കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. കുറച്ചു പേരെ മാത്രം നിയമിക്കുന്നു. ഒക്ടോബറിലെ കണക്ക് 1,53,074 പേരെ ഒഴിവാക്കി എന്നാണ്. 2003-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ പിരിച്ചുവിടല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലേതിന്റെ മൂന്നിരട്ടി. മാന്ദ്യകാലങ്ങളില്‍ മാത്രമാണ് ഇത്ര കൂടുതല്‍ പിരിച്ചുവിടല്‍ കണ്ടിട്ടുള്ളൂ.
അമേരിക്കയില്‍ സര്‍ക്കാര്‍ സ്തംഭനത്തിലാണ്. അതിനാല്‍ രണ്ടുമാസമായി ഔദ്യോഗിക കണക്കുകള്‍ കിട്ടുന്നില്ല. ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്മസ് എന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ കണക്കാണിത്. ഇതനുസരിച്ച് ഈ വര്‍ഷം 10 മാസം കൊണ്ടുള്ള പിരിച്ചുവിടല്‍ 11 ലക്ഷം കവിഞ്ഞു.
പിരിച്ചുവിടല്‍ കൂടുമ്പോള്‍ നിയമനങ്ങള്‍ കുറയുകയുമാണ്. 2025-ല്‍ ഇതുവരെ എടുത്തത് 4,88,100 പേരെ. 2024-ല്‍ നിന്ന് 35 ശതമാനം കുറവ്. അപ്പോള്‍ ജോലിക്കാരുടെ എണ്ണം കുറയുന്നു. ചില ലേ ഓഫ് പ്രഖ്യാപനങ്ങള്‍ നോക്കുക:
യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ് (യുപിഎസ്) 48,000, ആമസോണ്‍ 30,000, ഇന്റല്‍ 24,000, നെസ്ലെ 16,000, ആക്‌സെഞ്ചര്‍ 11,000, ഫോര്‍ഡ് മോട്ടോര്‍ 11,000, നോവോ നോര്‍ഡിസ്‌ക് 9000 എന്നിങ്ങനെ. പല അമേരിക്കന്‍ കമ്പനികള്‍ക്കും ഇന്ത്യയില്‍ ഓഫീസുകളും പ്ലാന്റുകളും ഉണ്ട്. ഇവിടെയും കുറയ്ക്കല്‍ ബാധകമാകും.
കമ്പനികള്‍ ലാഭക്ഷമത കൂട്ടാന്‍വേണ്ടി നടത്തുന്ന ആളുകളെ കുറയ്ക്കലാണ് ഇപ്പോള്‍ കാണുന്നത്. നിര്‍മിതബുദ്ധി (എഐ) വരുമ്പോള്‍ ഇതൊന്നുമല്ല നടക്കുക. ഒരു ചെറിയ പ്രീവ്യൂ ആമസോണ്‍ കമ്പനി നല്‍കുന്നു. അമേരിക്കയില്‍ കോളറാഡോ സംസ്ഥാനത്തെ ഡെന്‍വറില്‍ അവരുടെ വലിയ വിതരണകേന്ദ്രം ഉണ്ട്. 10 ലക്ഷം ചതുരശ്ര അടി വിസ്തൃതി. ലക്ഷക്കണക്കിനു ബോക്‌സുകളില്‍ സാധനങ്ങള്‍ വെച്ചിരിക്കുന്നു. എല്ലാം കംപ്യൂട്ടര്‍ സിസ്റ്റത്തിന് അറിയാം. ഓര്‍ഡര്‍ അനുസരിച്ച് ഏതു ബോക്‌സിലെ ഏതു സാധനം പായ്ക്കിങ്ങില്‍ എത്തിക്കണം, എങ്ങോട്ട് അയക്കണം എന്നൊക്കെ സിസ്റ്റം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. വിശ്രമം, എക്‌സര്‍സൈസ് തുടങ്ങിയവയും സിസ്റ്റം നിര്‍ദേശിക്കുന്നു. 3,100 ജീവനക്കാര്‍ അവിടെ ഉണ്ട്.
ഈ വിതരണകേന്ദ്രം സമ്പൂര്‍ണമായി റോബോട്ടൈസ് ചെയ്യും. പിന്നെ നൂറു ജോലിക്കാര്‍ മതിയാകും. കമ്പനിയുടെ മുഴുവന്‍ വിതരണകേന്ദ്രങ്ങളും ഇങ്ങനെ മാറ്റും. ഇപ്പോള്‍ 15 ലക്ഷം പേര്‍ക്ക് ജോലിനല്‍കുന്ന ആമസോണ്‍ ഇതുവഴി അഞ്ചുലക്ഷം പേരെ കുറയ്ക്കും. അവിടംകൊണ്ടും തീരുന്നില്ല.
പാഴ്‌സല്‍ നീക്കത്തിനു പുറമേ, ഓഫീസ് ജോലികളും അക്കൗണ്ടിങ്ങും ടെസ്റ്റിങ്ങും അടക്കം 75 ശതമാനം പണികളും എഐ റോബോട്ടുകള്‍ ചെയ്യുന്ന നാളെയാണ് ആമസോണിന്റെ ലക്ഷ്യം. യുഎസിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവ് തൊഴിലുകള്‍ ഇല്ലാതാക്കുന്ന കാലമാണ് വരുന്നതെന്ന് നൊബേല്‍ ജേതാവായ ധനശാസ്ത്രജ്ഞന്‍ ഡാരന്‍ അജെമോഗ്ലു പറയുന്നു. എണ്ണം കുറയ്ക്കലല്ല, ജോലികള്‍ തന്നെ ഇല്ലാതാക്കുന്നു. അഥവാ ജോലിക്ക് മനുഷ്യപ്രയത്‌നവും മനുഷ്യരും വേണ്ടാത്ത കാലം അടുത്തു.
(പ്രമുഖ ധനകാര്യ പത്രപ്രവര്‍ത്തകനും സാമ്പത്തിക നിരീക്ഷകനുമാണ് ലേഖകന്‍)
Content Highlights: US companies are experiencing a significant surge in layoffs and a sharp decline in hiring. Discover the latest figures and understand the economic implications of this trend.
Published: 09 Nov 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented