കോഴിക്കോട്: മാതൃഭൂമി ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തിലുള്ള വെബിനാര്‍ നവംബര്‍ 25-ന് വൈകിട്ട് നാലിന്. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരുംകാല തൊഴിലുകളും' എന്ന വിഷയത്തിലുള്ള വെബിനാറില്‍ കാസർക്കോട് ഗവ.കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ജിജോ പി. ഉലഹന്നാന്‍ അതിഥിയാവും.

To advertise here,

നിമിതബുദ്ധിയുടെ കാലത്ത് ഇല്ലാതാകുന്ന തൊഴിലുകള്‍, അതിജീവിക്കുന്ന തൊഴില്‍ മേഖലകള്‍, എ.ഐ. സൃഷ്ടിക്കുന്ന വെല്ലുവിളികള്‍, പുതിയ അവസരങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് വെബിനാറില്‍ ഉത്തരം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ മുന്‍കൂട്ടി ചോദിക്കാനുള്ള അവസരവുമുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനും താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക.

Content Highlights: Mathrubhumi GK Current Affairs Webinar AI Artificial Inteligence Future Jobs