ന്യൂയോര്‍ക്ക്: ഫുള്‍ ഗോസ്പെല്‍ ബിസിനസ്സ് മെന്‍സ് ഫെല്ലോഷിപ്പ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ വെബിനാറില്‍ മലയാളിയും അമേരിക്കന്‍ പൊളിറ്റിക്കല്‍, ബിസിനസ് സ്റ്റാറ്റര്‍ജിസ്റ്റുമായ സ്റ്റാന്‍ലി ജോര്‍ജ് മുഖ്യ പ്രഭാഷകനാകും. 'കരിസ്മാറ്റിക് ബോര്‍ഡ്റൂം ' എന്ന വിഷയത്തില്‍ ഓഗസ്റ്റ് 9 ന് ഇന്ത്യന്‍ സമയം 12 മണിക്കാണ് വെബിനാര്‍.

To advertise here,

മിഷനറിയും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ലി ജോര്‍ജ്, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പയിന്‍ സ്റ്റാറ്റര്‍ജി സംഘത്തിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് ഉപദേശക സമിതിയിലും അംഗമായ ഏക ഇന്ത്യന്‍ വംശജനുമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ് ലീഡേഴ്സ്, സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും.

1952 ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി സ്ഥാപിതമായ രാജ്യാന്തര സംഘടനയായ ഫുള്‍ ഗോസ്പെല്‍ ബിസിനസ്സ് മെന്‍സ് ഫെല്ലോഷിപ്പ് ഇന്റര്‍നാഷണലിന് തൊണ്ണൂറ് രാജ്യങ്ങളിലായി നാലായിരത്തോളംചാപ്റ്ററുകളുണ്ട്.