മലപ്പുറം: അവസാന ശ്രമത്തിൽ ഐഎഎസ് നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി നായർ. യുപിഎസ് സി പരീക്ഷയുടെ ആറാമത്തെ ചാൻസിലാണ് മാളവിക 45-ാമത്തെ റാങ്ക് നേടിയത്. മകന് 13 ദിവസം പ്രായമുള്ളപ്പോൾ എഴുതിയ പരീക്ഷയിൽ മികച്ച റാങ്ക് നേടാനായതിൽ ഇരട്ടി സന്തോഷമുണ്ടെന്നും കുടുംബത്തിന്റെ പിന്തുണയും ദൈവാനുഗ്രഹവും കൊണ്ടാണ് റാങ്ക് നേടാനായതെന്നും മാളവിക മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
2019ൽ യു.പി.എസ്.സി പരീക്ഷ എഴുതിയ മാളവിക 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയാണ് നിലവിൽ ഡെപ്യൂട്ടി കമ്മീഷണറായ മാളവിക. 2023ലെ പരീക്ഷയിൽ 172 റാങ്ക് നേടിയെങ്കിലും സർവീസിൽ മാറ്റം ഉണ്ടായില്ല. അവസാനത്തെ അവസരം കൂടി എഴുതാം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് പരീക്ഷ എഴുതിയതെന്നും റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചതല്ലാതെ ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചില്ലെന്നും മാളവിക പറഞ്ഞു.
കൈക്കുഞ്ഞുമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ അച്ഛൻ അജിത് കുമാറും അമ്മ ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക. മകന് 4 മാസം പ്രായമുള്ളപ്പോളാണ് ഡൽഹിയിൽ ഇന്റർവ്യൂ നടന്നത്. കൊടും തണുപ്പിൽ മകനുമൊത്ത് ഡൽഹിയിൽ പോയത് വളരെ റിസ്ക് എടുത്തായിരുന്നെന്നും അതിന് ഫലം ഉണ്ടായതിൽ സന്തോഷമെന്നും മാളവിക പറയുന്നു. മെയിൻ പരീക്ഷ ഫലം വന്ന ശേഷം ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ അധികം സമയം ലഭിച്ചിരുന്നില്ല. ആ സമയത്ത് ഐഎഎസ് ട്രെയിനിയായ ഭർത്താവ് നന്ദകുമാർ ഫോണിലൂടെ മോക് ഇന്റർവ്യൂ നടത്തിയാണ് പരിശീലിപ്പിച്ചതെന്നും മാളവിക. നേരത്തെ പരീക്ഷ എഴുതിയുള്ള പരിചയം റാങ്ക് നേട്ടത്തിൽ തുണയായെന്നും മാളവിക പറയുന്നു.
Content Highlights: Malavika G. Nair, a mother of a 13-day-old, secured rank 45 in UPSC
Published: 22 Apr 2025, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented