യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തുന്ന മത്സരപരീക്ഷകളിൽ ഭരണ-സാങ്കേതിക പരിഷ്കരണങ്ങൾ നടപ്പിലാക്കി കേന്ദ്രസർക്കാർ. യൂണിയൻ സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
ആൾമാറാട്ടം തടയാൻ ഫെയ്സ് ഓതന്റിക്കേഷൻ, സിവിൽ സർവീസ് അറ്റംപ്റ്റുകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പരീക്ഷാ പ്രക്രിയകളുടെ ഘട്ടങ്ങൾ കുറയ്ക്കൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
പ്രധാന പരിഷ്കരണങ്ങൾ ഒറ്റനോട്ടത്തിൽ:
യു.പി.എസ്.സി മാറ്റങ്ങൾ:
-
നിർമ്മിത ബുദ്ധിയും സുരക്ഷയും: അപേക്ഷകരുടെ സിവിൽ സർവീസ് ശ്രമങ്ങൾ പരിശോധിക്കാൻ നിർമിതബുഗദ്ധി, പരീക്ഷാ കേന്ദ്രങ്ങളിലെ ആൾമാറാട്ടം തടയാൻ ഫെയ്സ് ഓതന്റിക്കേഷൻ സംവിധാനവും ഏർപ്പെടുത്തി.
-
താൽക്കാലിക ഉത്തരസൂചിക: പരീക്ഷയ്ക്ക് ശേഷം പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കാനും തടസ്സങ്ങൾ ഉന്നയിക്കാനും കൃത്യമായ സംവിധാനം ഒരുക്കി.
-
ഭിന്നശേഷിക്കാർക്ക് മുൻഗണന: ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് അവർ ആവശ്യപ്പെടുന്ന പരീക്ഷാ കേന്ദ്രങ്ങൾ തന്നെ അനുവദിക്കും.
-
മറ്റ് സൗകര്യങ്ങൾ: അപേക്ഷ നൽകുന്നത് ലളിതമാക്കാൻ മൊഡ്യൂളാർ പോർട്ടൽ, കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ, പ്രത്യേക കാൻഡിഡേറ്റ് ഹെൽപ്പ് ഡെസ്ക് എന്നിവ സജ്ജമാക്കി.
എസ്.എസ്.സി മാറ്റങ്ങൾ:
-
പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാക്കി മാറ്റി.
-
രേഖകൾ ഭൗതികമായി കൈമാറുന്ന രീതിക്ക് പകരം സുരക്ഷിതമായ ഡിജിറ്റൽ ഇ-ഡോസിയർ സംവിധാനം നിലവിൽ വന്നു. ഇത് ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള വിവരക്കൈമാറ്റം വേഗത്തിലാക്കി.
-
റാങ്ക് ലിസ്റ്റിലെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത് ഒഴിവാക്കാൻ സ്ലൈഡിങ് മെക്കാനിസം ഫ്രെയിംവർക്ക് നടപ്പിലാക്കി.
Content Highlights: The Central Government has announced major administrative and technological reforms in UPSC and SSC competitive examinations, introducing AI tracking for Civil Services attempts, face authentication for security, and digital e-dossiers.
Published: 01 Aug 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented