കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 54 ഒഴിവുകള്‍. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി, ഫ്ലീറ്റ് മാനേജര്‍- മെയിന്റനന്‍സ്, മാനേജര്‍ ഫിനാന്‍സ്, കണ്‍സള്‍ട്ടന്റ്- സിവില്‍ എന്നീ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ക്ക് നവംബര്‍ 20-വരെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmrl.co.in അല്ലെങ്കില്‍ www.watermetro.co.in വഴി അപേക്ഷിക്കാം.
വിവിധ തസ്തികകളും യോഗ്യതയും
- ബോട്ട് ഓപ്പറേഷന്‍ ട്രെയിനി വിഭാഗത്തില്‍ 50 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 60% മാര്‍ക്കോടെ ഐടിഐ (ഫിറ്റര്‍/ ഇലക്ട്രിഷ്യന്‍/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസല്‍ മെക്കാനിക്) അല്ലെങ്കില്‍ 60% മാര്‍ക്കോടെ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ് (2022, 2023, 2024 വര്‍ഷങ്ങളില്‍ പാസായവരാകണം അപേക്ഷകര്‍), ജിപിആര്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണനയുണ്ട്. ഈ തസ്തികയ്ക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല. 9000 രൂപ സ്റ്റൈപന്റ് ലഭിക്കും. 28 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
- ഫ്ലീറ്റ് മാനേജര്‍-മെയിന്റനന്‍സ് : മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/നേവല്‍ ആര്‍ക്കിടെക്ചറില്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ, എംഇഒ ക്ലാസ് 1 അല്ലെങ്കില്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഫ്ജി) നേടിയിരിക്കണം. ഇതിന് അപേക്ഷിക്കാന്‍ 12 വര്‍ഷ പരിചയം ആവശ്യമാണ്. 56 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 29,100- 54,500 ആണ് ശമ്പളം.
- മാനേജര്‍ - ഫിനാന്‍സ് : സിഎ/ ഐസിഡബ്ല്യുഎ ഇവയില്‍ ഏതെങ്കിലുമാണ് യോഗ്യതയായി പറയുന്നത്. ഇതിന്റെ കൂടെ 8 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 50. 20,600-46,500 വരെയാണ് ശമ്പളം.
- മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് : യോഗ്യതയായി എംബിഎ മാര്‍ക്കറ്റിങും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഉയര്‍ന്ന പ്രായപരിധി 35. ശമ്പളം: 10,750-29,000.
- കണ്‍സള്‍ടന്റ്- സിവില്‍ : സിവില്‍ എന്‍ജിനീയറിങ് ബിരുദത്തോടൊപ്പം 10-15 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി- 63, ശമ്പളം 69,000.
എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂ എന്നിവ മുഖേനയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി വിഭാഗത്തിലൊഴികെ മറ്റുള്ള തസ്തികകളില്‍ ഒരു ഒഴിവ് വീതമാണ് ഉള്ളത്. വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.kmrl.co.in www.watermetro.co.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക
Content Highlights: Kochi Water Metro Limited (KMRL) is hiring for 54 positions including Boat Operation Trainee, Fleet Manager, Finance Manager, and Consultant. Apply by Nov 20.
Published: 12 Nov 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented