തിരുവനന്തപുരം: കെഎഎസ് മുഖ്യപരീക്ഷയെഴുതാനുള്ള 677 പേരുടെ അർഹതാപട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നിൽ 308 പേരും ഗസറ്റഡ് റാങ്കിലല്ലാത്ത സർക്കാർ ജീവനക്കാർക്കുള്ള സ്ട്രീം രണ്ടിൽ 211 പേരും ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള സ്ട്രീം മൂന്നിൽ 158 പേരും മുഖ്യപരീക്ഷയെഴുതും. ഒക്ടോബർ 17, 18 തീയതികളിലാണ് മുഖ്യപരീക്ഷ.

To advertise here,

വിവരണാത്മകരീതിയിലുള്ള പരീക്ഷയ്ക്ക് മൂന്ന് പേപ്പറുകളുണ്ട്. അടുത്ത വർഷം ആദ്യം അഭിമുഖംനടത്തി ഫെബ്രുവരി 16-ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. അർഹതാപട്ടികയിലുള്ളവർക്കെല്ലാം മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കും.