കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി മാതൃഭൂമി തൊഴിൽവാർത്ത ഓൺലൈൻ മോക് ടെസ്റ്റ് നടത്തുന്നു. ഏപ്രിൽ 19-നാണ് മോക് ടെസ്റ്റ്.

To advertise here,

ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാവുന്നവിധത്തിൽ രാവിലെ 8.30 മുതൽ 9.45 വരെയും ഉച്ചയ്ക്ക് 2 മുതൽ 3.15 വരെയും രാത്രി 8 മുതൽ 9.15 വരെയും മൂന്ന് സെഷനുകൾ ഉണ്ടാവും.

ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് പഠിക്കുന്നവർക്ക് യഥാർഥപരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ ഈ മോക് ടെസ്റ്റ് സഹായിക്കും. സിലബസ് അനുസരിച്ച് പരീക്ഷാവിദഗ്ധരാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ഡിഗ്രി ലെവൽ പരീക്ഷയുടെ അതേ ചോദ്യമാതൃകയാണ് ഉപയോഗിക്കുക. പരീക്ഷയിൽ ഓരോരുത്തർക്കും ലഭിക്കുന്ന സ്‌കോർ രജിസ്റ്റർചെയ്ത സൈറ്റിൽനിന്ന് അറിയാം.

മോക് ടെസ്റ്റിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന അഞ്ചുപേർക്ക് ലാപ് ടോപ്പ് ബാഗാണ് സമ്മാനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്ക് 2026-ലെ മാതൃഭൂമി ഇയർബുക്കോ മാതൃഭൂമി ജി.കെ. & കറന്റ് അഫയേഴ്സ് മാസികയുടെ ആറുമാസത്തെ സബ്സ്‌ക്രിപ്ഷനോ ലഭിക്കും.

രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഡിഗ്രിലെവൽ സിലബസ് അനുസരിച്ച് തയ്യാറാക്കിയ 2000 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ക്വസ്റ്റ്യൻ ബാങ്കും നൽകും.

200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. http://mbiurl.in/mocktest എന്ന വെബ്‌സൈറ്റിലൂടെയോ ഏപ്രിൽ ഒന്നാം തിയതിയിലെ മാതൃഭൂമി പത്രത്തിൽ നൽകിയ QR കോഡ് സ്‌കാൻ ചെയ്‌തോ ഏപ്രിൽ 16 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 7593098000