കേരഫെഡിൽ ആദ്യമായി പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥർക്ക് നിയമനം. റിക്രൂട്ട്മെന്റ് റൂൾ നിലവിൽ വന്നതിനുശേഷം അനുവദിച്ച 290 തസ്തികകളിലാണ് നിയമനം നടത്തുന്നത്.അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്/കാഷ്യർ എന്നീ തസ്തികകളിൽ ആദ്യനിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന 22 പേർക്ക് ഒരു മാസത്തെ IMG (Institute of Management in Government) ട്രെയിനിംഗ് നൽകാൻ തീരുമാനമായി.
മെയ് 5 മുതൽ ആരംഭിച്ച് ഒരു മാസം നീണ്ട് നിൽക്കുന്ന ട്രെയിനിംഗ് പൂർത്തിയാക്കി കേരഫെഡിന്റെ വിവിധ ഓഫീസുകളിൽ ജൂൺ 1 മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും.അസിസ്റ്റന്റ് മാനേജർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 3 ഒഴിവുകളിലേക്കും അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 23 ഒഴിവുകളിൽ 19 എണ്ണത്തിലേക്കുമാണ് പി.എസ്.സി. മുഖേന നിയമനം നൽകിയിരിക്കുന്നത്.
Content Highlights: Kerala Feeds` First PSC Appointments
Published: 26 Apr 2025, 10:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented