കാനഡയിലെ ജിവിതം മതിയാക്കി ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന യുവ ടെക്കിയുടെ അനുഭവകുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
റെഡ്ഡിറ്റില്‍ @Competitive-Group-80 എന്ന യൂസര്‍ നെയിമിലാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 25 വയസ്സുള്ള ഈ യുവാവ് കാനഡയിലെ ജീവിതത്തോടുള്ള തന്റെ മാനസികമായ അകല്‍ച്ചയെക്കുറിച്ചും ഇന്ത്യന്‍ വേരുകളിലേക്കുള്ള മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതും എഴുതിയിട്ടുണ്ട്

To advertise here,

ഇന്ത്യയില്‍ ഒരു വീട് വാങ്ങാന്‍ ഞാന്‍ എന്റെ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്, പക്ഷേ അവര്‍ക്ക് ആ താത്പര്യമില്ല. എനിക്ക് വേണ്ടി താരതമ്യേന വില കുറഞ്ഞ ഒരു സ്ഥലം വാങ്ങുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്. ഞാന്‍ എന്ത് ചെയ്യും എന്ന് എനിക്കറിയില്ല, പക്ഷേ തീര്‍ച്ചയായും എനിക്ക് തിരികെ നാട്ടിലേക്ക് പോകണം.ഇന്ത്യക്ക് അതിന്റേതായ പോരായ്മകളുണ്ടെന്ന് അറിയാം. പക്ഷേ ഈ പാശ്ചാത്യ രാജ്യങ്ങള്‍ക്കും പോരായ്മകളുണ്ട്. പൊതുവെ ഇന്ത്യക്കാര്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ സന്തോഷകരമായ ഒരു ഭാവി ഞാന്‍ വ്യക്തിപരമായി കാണുന്നില്ല. - യുവാവ് പറയുന്നു.

ഇന്ത്യയില്‍ ഒരു ചെറിയ ബിസിനസ്് ആരംഭിക്കാനുള്ള ആശയവും അദേഹം കുറിപ്പില്‍ പറയുന്നുണ്ട്. അവിവാഹിതനായി തുടരാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. നിങ്ങളൊരു കനേഡിയന്‍ പൗരനാണ്. ഇന്ത്യയില്‍ കാര്യങ്ങള്‍ വഷളാവുകയാണെങ്കില്‍, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാനഡയിലേക്ക് തിരികെ പോകാം. ഇന്ത്യയില്‍ 3-5 വര്‍ഷം സ്വയം സമയം നല്‍കി നോക്കൂ- ഒരാള്‍ കമന്റ് ചെയ്തു. മണ്ടന്‍ തീരുമാനമാണെന്നാണ് ഒരുകൂട്ടരുടെ പക്ഷം