അമേരിക്കയിലെ തന്റെ ജോലിസ്ഥലം മാതാപിതാക്കള്‍ക്ക് കാണിച്ചുകൊടുക്കുന്ന ഒരു ഇന്ത്യന്‍ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിവാംഗി റെജയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

ശിവാംഗി തന്റെ മാതാപിതാക്കളോടൊപ്പം മൈക്രോസോഫ്റ്റ് ഓഫീസ് സമുച്ചയത്തിനുള്ളില്‍ നടക്കുന്നത് വീഡിയോയില്‍ കാണാം. മാതാപിതാക്കള്‍ക്ക് ഓഫീസിലെ മീറ്റിങ് റൂമുകളും കാന്റീനും ക്യാമ്പസിലെ മറ്റ് ഭാഗങ്ങളും കാണിച്ചുകൊടുക്കുന്നുണ്ട്. മകളുടെ ജോലിസ്ഥലത്തെ അന്തരീക്ഷം ആസ്വദിക്കുന്നതിനോടൊപ്പം, റെജയുടെ മാതാപിതാക്കള്‍ കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ട്.

റെജയുടെ മാതാപിതാക്കള്‍ ''എന്റെ മകള്‍ ശിവാംഗിയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'' എന്ന് ഒരു വൈറ്റ്‌ബോര്‍ഡില്‍ എഴുതുന്നത് വീഡിയോയില്‍ കാണാം

'ഇത് എന്റെ മാത്രം സ്വപ്ന സാക്ഷാത്കാരമല്ല, അവരുടേത് കൂടിയാണ്. അവരുടെ ഓരോ ത്യാഗവും, ഓരോ പ്രാര്‍ത്ഥനയും, ഓരോ പ്രതീക്ഷയുമാണ് എന്നെ ഇവിടെ എത്തിച്ചത്. ഇന്ന്, ഞാന്‍ അവരെ എന്റെ ഓഫീസിലേക്ക് മാത്രമല്ല കൊണ്ടുവന്നത്, നമ്മള്‍ ഒരുമിച്ച് പടുത്തുയര്‍ത്തിയ സ്വപ്നത്തിലേക്കാണ്'- ശിവാംഗി പോസ്റ്റില്‍ കുറിച്ചു

അഞ്ച് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടു. ശിവാംഗിയുടെ വിജയത്തില്‍ നിരവധി പേര്‍ ആശംസ അര്‍പ്പിച്ചു. 'ഇതെന്റെ കണ്ണുനനയിച്ചു, സ്‌നേഹത്തിന്റെയും അഭിമാനത്തിന്റെയും എത്ര പരിശുദ്ധമായ നിമിഷം- ഒരാള്‍ കമന്റ് ചെയ്തു 'മാതാപിതാക്കളുടെ സന്തോഷമാണ് വിജയത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍- വേറൊരാള്‍ കമന്റ് ചെയ്തു.