ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന് കീഴിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ, യങ് പ്രൊഫഷണലിന്റെ രണ്ടൊഴിവിലേക്ക് അവസരം. ഒരുവർഷത്തെ കരാർ നിയമനമാണ്. മൂന്നുവർഷം വരെ നീട്ടിയേക്കാം.
യങ് പ്രൊഫഷണൽ (മൈക്രോ ബയോളജി): ഒഴിവ്-1. ശമ്പളം: 30,000 രൂപ. യോഗ്യത: മൈക്രോബയോളജിയിലുള്ള ബിരുദം. പ്രായം:21-45 വയസ്സ്.
യങ് പ്രൊഫഷണൽ(അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ): ഒഴിവ്-1. ശമ്പളം: 30,000 രൂപ. യോഗ്യത: ബിരുദം (അഗ്രിക്കൾച്ചർ/ഹോർട്ടി കൾച്ചർ). പ്രായം: 21-45 വയസ്സ്.
ഇരുവിഭാഗങ്ങളിലേക്കുള്ള ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി., ഒ.ബി.സി, ഭിന്നശേഷി വിഭാഗം, വിമുക്തഭടന്മാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ/അഭിമുഖം നടത്തിയാകും തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം വാക് എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം.
വാക്-ഇൻ
മൈക്രോബയോളജി വിഭാഗത്തിലേക്ക് മേയ് 20-നും അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ വിഭാഗത്തിലേക്ക് മേയ് 22-നുമാണ് അഭിമുഖം. രാവിലെ 9.30 മണിക്ക് രജിസ്‌ട്രേഷന് ഹാജരാകണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.spices.res.in
(തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Two Young Professional vacancies available at IISR Kozhikode, Monthly salary of 30,000 INR, Contract duration of one year, extendable up to three years, Walk-in interview scheduled for May 20 (Microbiology) and May 22 (Agriculture/Horticulture), Age relaxation provided for SC, ST, OBC, and other eligible categories
Published: 14 May 2026, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented