ന്യൂഡല്‍ഹി: ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു), വാരണാസി. ഫിനാന്‍സിലും അക്കൗണ്ട്‌സിലും ഓഡിറ്റിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ ഫോമും മറ്റ് ഡോക്യുമെന്റുകളും രജിസ്ട്രാറുടെ ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം ലഭിക്കണം. യൂണിവേഴ്‌സിറ്റി ഫണ്ടുമായി ബന്ധപ്പെട്ട ചുമതലകളും ഉത്തരവാദിത്വങ്ങളുമാകും ഫിനാന്‍സ് ഓഫീസര്‍ വഹിക്കേണ്ടത്.

To advertise here,

യോഗ്യത

ഗവണ്‍മെന്റ് തലത്തില്‍ ഗ്രേഡ് പേ 8,700 യോ അല്ലെങ്കില്‍ തത്തുല്യമോ കൈപ്പറ്റുകയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രേഡ് പേ 7,600 രൂപ കൈപ്പറ്റുകയും  എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്കും ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.