വെറും 20 ദിവസം കൊണ്ട് ജോലി രാജി വെച്ച ടെക്കിയുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തൊഴില്‍ അന്തരീക്ഷം വളരെയേറെ ആയാസ രഹിതമായതിനാലാണ് ഈ അദ്ദേഹം ഈ തീരുമാനം എടുത്തത്. മനീഷ ഗോയല്‍ എന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എക്‌സില്‍ തന്റെ ഓഫീസില്‍ ഉണ്ടായ ഈ അനുഭവത്തെ കുറിച്ച് കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.

To advertise here,

എക്സില്‍ ഇപ്പോള്‍ വൈറലായ ഒരു പോസ്റ്റില്‍, മനീഷ ഗോയല്‍, സിംഗപ്പൂരില്‍ നിന്നുള്ള തന്റെ പുതിയ സഹപ്രവര്‍ത്തകന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചതിനെക്കുറിച്ച് പങ്കുവെക്കുകയും, 'കഠിനാധ്വാനം' എന്തുകൊണ്ട് അയാള്‍ക്ക് പ്രധാനപ്പെട്ടതായിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.

'സിംഗപ്പൂരില്‍ നിന്നുള്ള ഒരാള്‍ എന്റെ ടീമില്‍ ചേര്‍ന്നു. മുന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരനായിരുന്നു. 20 ദിവസത്തിനുള്ളില്‍ രാജിവെച്ചു. കാരണമെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'ഇവിടെ ജോലി വളരെ കൂള്‍ ആണ്. ഞാനിവിടെ തുടര്‍ന്നാല്‍ എന്റെ വളര്‍ച്ച നിലയ്ക്കും. 45-ാം വയസ്സില്‍ ഞാന്‍ ഇത് ആസ്വദിക്കുമായിരിക്കും. പക്ഷേ, ഇപ്പോള്‍ എനിക്ക് കഠിനാധ്വാനം ആവശ്യമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.- യുവതി പോസ്റ്റില്‍ പറഞ്ഞു. 

കഴിഞ്ഞ 2 വര്‍ഷമായി ഇതേ കമ്പനിയില്‍ കൂളായി ഇരിക്കുന്നുവെന്നും യുവതി പറയുന്നുണ്ട്.

പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്തു.

'അവന്‍ ചെയ്തത് ശരിയാണ്. നിങ്ങള്‍ ആത്മാര്‍ത്ഥമായി വളരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കഠിനാധ്വാനം ചെയ്യണം. യഥാര്‍ത്ഥ ജോലിയോ വളര്‍ച്ചാ അവസരങ്ങളോ ഇല്ലാത്ത ഒരു കമ്പനിയില്‍ ഇരിക്കുന്നത് ആസ്വാദ്യകരമാണ്, പക്ഷേ അത് നിങ്ങളുടെ കരിയറിനെ നശിപ്പിക്കും- ഒരാള്‍ കമന്റ് ചെയ്തു