കൊച്ചി : കേരളത്തിലുടനീളമുള്ള കോളേജ് വിദ്യാർത്ഥികളുടെ ആശയങ്ങൾ വികസപ്പിച്ച് അവരെ സംരംഭകത്വത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ അസാപ് കേരളയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) നും സംയുക്തമായി നടപ്പിലാക്കിയ “ഡ്രീംവെസ്റ്റർ 2.0” പദ്ധതിയുടെ സമാപന സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. മൂന്നുഘട്ടങ്ങളിൽനിന്നായി തിരഞ്ഞെടുത്ത 28 ആശയങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും, ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് വിജയികൾക്ക് കൈമാറി. സംരംഭകർ എന്നത് തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കൾ അല്ലെങ്കിൽ തൊഴിൽ സൃഷ്ടാക്കൾ ആയി മാറണമെന്നും അതുവഴി സംസഥാനത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കണം എന്നും മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു. പരിപാടിയുടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായവകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ഉദ്ഘാടകനായ ചടങ്ങിൽ KSIDC എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രി. ഹരി കൃഷ്ണൻ ആർ, IRTS , അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ് IAS (Retd), അസാപ് കേരള SDA വിഭാഗം മേധാവി ശ്രി.ലൈജു ഐ പി നായർ, ഡെന്റകെയർ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രി. ജോൺ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു . വൻ വിജയമായ ഡ്രീംവെസ്റ്ററിന്റെ അടുത്തപതിപ്പായ “ഡ്രീംവെസ്റ്റർ 3.0” ഉടൻ തന്നെ ആരംഭിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപനമുണ്ടായി.
Content Highlights: Dreamvestor 2.0 Concludes: 10 Kerala College Students Awarded
Published: 02 Jul 2025, 02:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented