തിരുവനന്തപുരം: സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സിഎസ്ഐആർ-എൻഐഐഎസ്‌ടി, തിരുവനന്തപുരം “ ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങളും കഴിവ് വികസനവും” എന്ന വിഷയത്തിൽ കോൺക്ലേവ് സംഘടിപ്പിച്ചു. ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. AcSIR ഡയറക്ടർ പ്രൊഫ. മനോജ് കുമാർ ധർ  മുഖ്യപ്രഭാഷണം നടത്തി. CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

To advertise here,

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് , IIST പ്രോ-വൈസ് ചാൻസലർ പ്രൊഫ. കുറുവിള ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സിഎസ്ഐആർ-എൻഐഐഎസ്‌ടിയും കോളേജ് ഓഫ് എൻജിനീറിങ് തിരുവനന്തപുരം എന്നിവയും തമ്മിൽ ഗവേഷണ-കഴിവ് വികസന ധാരണാപത്രവും കൈമാറി. 

വ്യവസായ-ഗവേഷണ നേതാക്കളുടെ പാനൽ ചർച്ചകളും ചിന്താപ്രേരക ടെക്നിക്കൽ സെഷനുകളും നടന്നു. HRAD സംഘടിപ്പിച്ച കോൺക്ലേവിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.