ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ത്തന്നെ പ്രായവും സംവരണവും തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നേരത്തെ, പ്രിലിമിനറി പരീക്ഷ പാസാകുന്നവര്‍ മാത്രം അനുബന്ധരേഖകള്‍ നല്കിയാല് മതിയായിരുന്നു.
മഹാരാഷ്ട്രയിലെ ഐ.എ.എസ്. പ്രൊബേഷണര്‍ പൂജ ഖേഡ്കര് രേഖകളില്‍ തട്ടിപ്പ് നടത്തിയാണ് പരീക്ഷ പാസായത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തു.
ജനന തീയതി തെളിയിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത എന്നീ രേഖകള്‍ക്കൊപ്പം സംവരണവിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ അതിന്റെ രേഖയും നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം ഇവ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാകും. ഫെബ്രുവരി 11-ന് വൈകീട്ട് ആറുമണി വരെ അപേക്ഷിക്കാം.
Content Highlights: civil services prelims exams application should be submitted with age and reservation documents
Published: 25 Jan 2025, 11:13 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented