ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആവാനുള്ള മാനദണ്ഡം പരീക്ഷകളിലെ മാര്‍ക്ക് മാത്രമല്ല, മറിച്ച് വിജയിക്കുമെന്ന ഉറച്ച ചിന്താഗതി കൂടിയാണ്. മാര്‍ക്കിന്റെ അളവിലാണ് ജീവിതത്തിന്റെ വിജയം എന്നു കരുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തന്റെ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. 

To advertise here,

പത്താം ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട...! കൂടി പോയാല്‍ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശരിക്കുമുള്ള പഠനം. അത് നന്നായി നോക്കിയാല്‍ മതി. വീട്ടില്‍ മകള്‍ പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുകയാണ്. അവിടെ മാര്‍ക്ക് കുറഞ്ഞാല്‍ യുദ്ധം ആയിരിക്കുമെന്നും സ്വന്തം മാര്‍ക്ക്‌ലിസ്റ്റ് പങ്കുവെച്ചുകൊണ്ട് സുരേഷ് പിള്ള ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

1993ലാണ് ഷെഫ് പിള്ള പത്താം ക്ലാസ് പാസായത്. പരീക്ഷയില്‍ ആകെ 227 മാര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും ഇന്ന് ഇന്ത്യയിലെ തന്നെ പ്രശസ്തനായ പാചകവിദഗ്ധനാണ് ഷെഫ് പിള്ള.