കാവിൻകെയറും എബിലിറ്റി ഫൗണ്ടേഷനും ചേർന്ന് ഒരുക്കുന്ന 2026-ലേക്കുള്ള കാവിൻകെയർ എബിലിറ്റി അവാർഡുകളുടെ ഇരുപത്തിനാലാം പതിപ്പിനായുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ നേട്ടങ്ങളെ ആദരിക്കുന്ന ഈ അവാർഡ്, 2003-ലാണ് ആരംഭിച്ചത്. ഇതുവരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 101 പേർ അവാർഡിന് അർഹരായിട്ടുണ്ട്.
താഴെ കാണുന്ന വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്:
• CavinKare Ability Award for Eminence – സമൂഹത്തിൽ മാറ്റം സൃഷ്ടിച്ച ഒരു സംഘടനയുടെ സ്ഥാപകനായ പരിമിത ശേഷിയുള്ള വ്യക്തിയെ ആദരിക്കുന്നു.
• CavinKare Ability Mastery Awards – തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മേഖലയിൽ കഴിവും മികവും തെളിയിച്ച ശാരീരിക വൈകല്യമുള്ള വ്യക്തികളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഈ പുരസ്കാരം നൽകുന്നത്.
അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസ്, സൈറ്റേഷൻ, ട്രോഫി എന്നിവ സമ്മാനിക്കും.
Rights of Persons with Disabilities Act, 2016 പ്രകാരം അംഗീകരിച്ച ഭിന്നശേഷിക്കാരായ ഇന്ത്യൻ പൗരന്മാർക്ക് നാമനിർദേശം സമർപ്പിക്കാം. വ്യക്തികൾക്ക് സ്വയം നാമനിർദേശം നൽകുകയോ മറ്റൊരാൾ മുഖേന നാമനിർദേശം നൽകുകയോ ചെയ്യാം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അപേക്ഷകളുടെ പരിശോധന, അഭിമുഖം, ഫീൽഡ് സന്ദർശനം, വിശിഷ്ട ജൂറിയുടെ അന്തിമ വിലയിരുത്തൽ എന്നിവ ഉൾപ്പെടും.
2025 ഒക്ടോബർ 30, വ്യാഴാഴ്ചയാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. നോമിനേഷൻ ഫോമുകളും വിശദാംശങ്ങളും www.abilityfoundation.org, www.cavinkare.com എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +91 98400 55848-ൽ ബന്ധപ്പെടാം.
Content Highlights: Nominations are invited for the 24th CavinKare Ability Awards 2026, honoring exceptional achievements by people with disabilities in India. Learn more and apply.
Published: 09 Oct 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented