
പ്രതീകാത്മക ചിത്രം | Photo: https://rectt.bsf.gov.in/
ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 391 കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം.
ബിഎസ്എഫ് വിജ്ഞാപനമനുസരിച്ച്, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 4 ആണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ ദേശീയ/അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവരുമായിരിക്കണം.
പുരുഷന്മാര്‍ക്ക് 197-ഉം സ്ത്രീകള്‍ക്ക് 194-ഉം ഒഴിവുകളാണുള്ളത്. അപേക്ഷാ ഫീസ് 159 രൂപയാണ്. കുറഞ്ഞ പ്രായപരിധി 18 വയസ്സും കൂടിയ പ്രായപരിധി 23 വയസ്സുമാണ്. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.
പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 170 സെന്റിമീറ്റര്‍ ഉയരവും വികസിപ്പിക്കാതെ 80 സെന്റിമീറ്റര്‍ നെഞ്ചളവും വേണം. വികസിപ്പിക്കുമ്പോള്‍ നെഞ്ചളവ് 85 സെന്റിമീറ്റര്‍ ആയിരിക്കണം. വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞ ഉയരം 157 സെന്റിമീറ്റര്‍ ആണ്.
ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ രേഖാപരിശോധനയ്ക്കായി വിളിക്കുകയും തുടര്‍ന്ന് ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കല്‍ പരിശോധന (DME) എന്നിവയ്ക്ക് വിധേയരാക്കുകയും ചെയ്യും.
പ്രതിമാസം 21,700 രൂപ മുതല്‍ 69,100 രൂപ വരെയായിരിക്കും ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സുകള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in-ല്‍ ലോഗിന്‍ ചെയ്ത്, രജിസ്റ്റര്‍ ചെയ്ത ശേഷം പാസ്വേഡ് ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ നല്‍കി രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.
Content Highlights: BSF invites applications for 391 Constable (GD) posts under sports quota. Apply online by Nov 4. 10th pass & national/international sports participation required.
Published: 03 Nov 2025, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented