
എടി ആന്‍ഡ് ടി എന്ന സ്വന്തം കമ്പനി 2018-ല്‍ വിറ്റപ്പോള്‍ ലഭിച്ച 1.6 ബില്യണ്‍ ഡോളര്‍ (14,000 കോടിയിലധികം രൂപ) വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവനയായി നല്‍കിയെന്ന് ബ്രയാന്‍ ഒ'കെല്ലി. പരസ്യ-സാങ്കേതികവിദ്യാ കമ്പനിയായ ആപ്പ്‌നെക്‌സസിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമാണ് ഇദ്ദേഹം. ഫോര്‍ച്യൂണ്‍ മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്
ആപ്പ്‌നെക്‌സസില്‍ 10% ഓഹരിയുണ്ടായിരുന്നിട്ടും, ഒ'കെല്ലി തനിക്കും കുടുംബത്തിനും വേണ്ടി 100 മില്യണ്‍ ഡോളറില്‍ താഴെ മാത്രം നിലനിര്‍ത്തുകയും, ബാക്കി തുക അവര്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുകയുമായിരുന്നു.
എത്ര പണമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്നതിനെക്കുറിച്ച് ഭാര്യയുമായി നടത്തിയ ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. സുഖമായി ജീവിക്കാന്‍ ആവശ്യമായ ഒരു തുക കണക്കാക്കി ബാക്കിയുള്ള സമ്പാദ്യം സംഭാവന ചെയ്തു- കെല്ലി പറയുന്നു.
തന്റെ തീരുമാനം ഔദാര്യം മാത്രമല്ല, സാധാരണ ജീവിതശൈലി നിലനിര്‍ത്തുന്നതിനും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനും കൂടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
അമിതമായ സമ്പത്ത് ആളുകളെ സമൂഹത്തില്‍ നിന്ന് അകറ്റുമെന്നും നിരുത്തരവാദപരമായ ചെലവുകളിലേക്ക് നയിക്കുമെന്നും ഒ'കെല്ലി വിശ്വസിക്കുന്നു. ശതകോടീശ്വരന്മാരുടെ ജീവിതശൈലി, സ്വകാര്യ ദ്വീപുകള്‍, ആഡംബര നൗകകള്‍, മറ്റ് അമിതമായ ആഡംബരങ്ങള്‍ എന്നിവയെല്ലാം അനാവശ്യവും 'അരോചകവുമാണ്' എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം
'ഞാന്‍ ശതകോടീശ്വരന്മാരില്‍ വിശ്വസിക്കുന്നില്ല. അതൊരു വിഡ്ഢിത്തമാണെന്ന് ഞാന്‍ കരുതുന്നു. തന്റെ സ്റ്റാര്‍ട്ടപ്പ് ഏറ്റെടുത്തപ്പോള്‍ ലഭിച്ച 10% ഓഹരിയില്‍ നിന്ന് 100 മില്യണ്‍ ഡോളറില്‍ താഴെയാണ് അദ്ദേഹം കൈവശം വെച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
വിതരണ ശൃംഖലയിലെ മലിനീകരണ തോത് നിരീക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'സ്‌കോപ്പ്3' എന്ന പുതിയ സ്റ്റാര്‍ട്ടപ്പിന് നിലവില്‍ നേതൃത്വം നല്‍കുന്ന ഒ'കെല്ലി, തന്റെ അടുത്ത സംരംഭം വിജയിച്ചാലും ഒരു ശതകോടീശ്വരനാകാന്‍ പദ്ധതിയില്ലെന്ന് പറയുന്നു. കുട്ടികളെ അമിതമായ ആഡംബരത്തില്‍ വളര്‍ത്തുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ശതകോടീശ്വരന്മാരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന ഒരു ലോകത്ത്, ഒ'കെല്ലിയുടെ പ്രവൃത്തികള്‍ തികച്ചും വ്യത്യസ്തമായി നിലകൊള്ളുന്നു. യഥാര്‍ത്ഥ സമ്പത്തിനൊപ്പം ഉത്തരവാദിത്തവും വരണമെന്നും, സാമ്പത്തികമായ പരിധികള്‍ക്കുള്ളില്‍ ജീവിക്കുന്നത് ആളുകളെ സത്യസന്ധരും ഉത്തരവാദിത്തമുള്ളവരുമായി നിലനിര്‍ത്തുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
Content Highlights: Brian O`Kelley, former CEO of AppNexus, donated most of his $1.6 billion earnings after selling the
Published: 16 Aug 2025, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented