ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ സംസ്ഥാനങ്ങളില്‍ 2700 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് bankofbaroda.bank.in വഴി അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ പതിനൊന്നിന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. 2025 ഡിസംബര്‍ ഒന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. കേരളത്തില്‍ 52 ഒഴിവുകളാണ് ഉള്ളത്.
ഒരു സംസ്ഥാനത്തിലോ അല്ലെങ്കില്‍ ഒരു കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ള ഒഴിവുകളിലേക്ക് മാത്രമാണ് ഒരാള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. 20- 28 വയസ്സിനിടയ്ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയിലോ മറ്റ് സ്ഥാപനങ്ങളിലോ മുന്‍പ് അപ്രന്റിസായി ജോലി ചെയ്തവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂര്‍ നീളുന്ന പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല. പരീക്ഷയില്‍ വിജയിക്കുന്നവരുടെ യോഗ്യത രേഖകള്‍ പരിശോധിച്ച ശേഷം അപേക്ഷ സമര്‍പ്പിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനവും പരിശോധിക്കും.
പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടേണ്ടതുണ്ട്. എസ്‌സി/ എസ്ടി/ ഒബിസി/ പിഡബ്ല്യുഡി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും. മിനിമം യോഗ്യത മാര്‍ക്ക് നിര്‍ണയിക്കാനുള്ള അധികാരം ബാങ്കിനാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ കാറ്റഗറി കൂടി പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷ
https://nats.education.gov.in അല്ലെങ്കില്‍ എന്‍എപിഎസ് പോര്‍ട്ടലായ https://www.apprenticeshipindia.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് ഫോട്ടോ, പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ്ബുക്ക്, ഉദ്യോഗാര്‍ഥിയുടെ ഒപ്പ് എന്നിവ ആവശ്യമാണ്.
അപേക്ഷാ ഫീസ്
- ജനറല്‍, ഇഡബ്ല്യുഎസ്, മറ്റ് പിന്നാക്ക വിഭാഗം ഒബിസി-800/-
- പിഡബ്ല്യുബിഡി ഫീസ് 400/-
- എസ്‌സി, എസ്ടി ഉദ്യോഗാര്‍ഥികളെ അപേക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
Content Highlights: Bank of Baroda invites applications for 2700 Apprentice posts across India. Eligibility: Graduation, Age 20-28. Apply online by Dec 1, 2025. Kerala has 52 vacancies.
Published: 14 Nov 2025, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented