എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (AAI) ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. 309 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

To advertise here,

ഏപ്രില്‍ 25 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മേയ് 24ാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

ശമ്പളം- 40,000 രൂപ- 1,40,000 രൂപ വരെ 

അപേക്ഷ ഫീസ് 1000 രൂപയാണ്. അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. എസ്‌സി,എസ്ടി,വികലാംഗര്‍, എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ഒരു വര്‍ഷത്തെ അപ്രന്റിഷിപ്പ് പൂര്‍ത്തിയായവര്‍,വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം-https://aai.aero/