കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലയിലെ മഹാരത്‌ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 588 മാനേജ്മെന്റ് ട്രെയിനി. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളിലെ 345 ഖനികളിലേക്കാണ് നിയമനം. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ വിശദവിവരങ്ങള്‍ക്ക് പട്ടിക കാണുക. പരസ്യവിജ്ഞാപന നമ്പര്‍: 03/2021.
മൈനിങ്-253: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മൈനിങ്ങില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
ഇലക്ട്രിക്കല്‍-117: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
മെക്കാനിക്കല്‍-134: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
സിവില്‍-57: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്-15: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
ജിയോളജി-12: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഫിസിക്സ് എം.എസ്സി./എം.ടെക്.
പ്രായപരിധി: 30 വയസ്സ്. ഓഗസ്റ്റ് 04, 2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.coalindia.in എന്ന വെബ്സൈറ്റ് കാണുക. അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 9.
Content Highlights: 588 Management trainee vacancy in Coal India
Published: 28 Aug 2021, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented