
ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ 510 ഒഴിവുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് നിയമനം. ഗ്രാമീണമേഖലയിലാകും പ്രവര്‍ത്തനം. ഒരുവര്‍ഷത്തെ കരാര്‍നിയമനമാണ്. കേരളത്തില്‍ വയനാട്ടിലും ഒഴിവുണ്ട്.
* സ്റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (10): യോഗ്യത: ഇക്കണോമിക്‌സ്/റൂറല്‍ ഡെവലപ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യല്‍ വര്‍ക്ക്/ഡെവലപ്‌മെന്റ് സ്റ്റഡീസ്/ഹിസ്റ്ററി അല്ലെങ്കില്‍ സമാന വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പത്താംക്ലാസില്‍ 60 ശതമാനം മാര്‍ക്കും പന്ത്രണ്ടാംക്ലാസിലും ബിരുദബിരുദാനന്തര കോഴ്‌സുകളിലും 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം വേണം. പ്രായപരിധി: 30-50 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
* യങ് ഫെലോ (250): യോഗ്യത: ഇക്കണോമിക്‌സ്/റൂറല്‍ ഡെവലപ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യല്‍ വര്‍ക്ക്/ഡെവലപ്‌മെന്റ് സ്റ്റഡീസ്/ഹിസ്റ്ററി അല്ലെങ്കില്‍ സമാന സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമ. പത്താംക്ലാസില്‍ 60 ശതമാനം മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലും ബിരുദബിരുദാനന്തര കോഴ്‌സുകളിലും 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം വേണം. പ്രായപരിധി: 21-30 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
* ക്ലസ്റ്റര്‍ ലെവല്‍ റിസോഴ്‌സ് പേഴ്‌സണ്‍ (250): യോഗ്യത: പന്ത്രണ്ടാംക്ലാസ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ് വായിക്കാനും പ്രാദേശികഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 25-40 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
ഓരോ സംസ്ഥാനത്തെയും ക്ലസ്റ്ററുകളടക്കമുള്ള വിശദവിവരങ്ങള്‍ www.nirdpr.org.in ല്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 29.
Content Higlights: 510 vacancies in Panchayati raj apply till december 29, NIRDPR
Published: 16 Dec 2020, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented