കേരള സര്‍ക്കാരിന്റെ പുതുക്കിയ ഡി.എ ഉത്തരവില്‍ കോളേജ് അധ്യാപകര്‍ക്ക് നഷ്ടം 500 കോടിയോളം രൂപയെന്ന് കെ.പി.സി.ടി.എ. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ 51 മാസത്തെ ഡി.എയുടെ കണക്കാണിത്. കേന്ദ്ര നിരക്കിലെ ഡി.എ അനുവദിക്കാത്ത സാഹചര്യവും കൂട്ടി വായിച്ചാല്‍ നഷ്ടത്തിന്റെ കണക്ക് ഇനിയും കൂടുമെന്നും കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ആര്‍.അരുണ്‍കുമാര്‍ അറിയിച്ചു. 

To advertise here,

മുന്‍ സര്‍ക്കാരുകള്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായി അനുവദിച്ചിരുന്ന ഡി.എ ആണ് ഭാഗികമായി കേരള സര്‍ക്കാര്‍ നല്‍കുന്നതെന്നും അത് നേട്ടമായി പ്രചരിപ്പിക്കുന്നതെന്നും കെ.പി.സി.ടി.എ ആരോപിച്ചു.

ഡി എ അവകാശമായതിനാല്‍ നിലവില്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസുമായി സംഘടന മുന്നോട്ടുപോകുമെന്നും കെ.പി.സി.ടി.എ വ്യക്തമാക്കി. 

കേന്ദ്ര നിരക്കില്‍ ശമ്പളം ലഭിക്കേണ്ട വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ കോളേജ് അധ്യാപകരെ മാത്രം തിരഞ്ഞു പിടിച്ച് ഒഴിവാക്കിയതിലും, ഐഎഎസ്/ ഐപിഎസ്  ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും നിഗൂഡതയുണ്ടെന്നും കെ.പി.സി.ടി.എ ആരോപിച്ചു.