
കേന്ദ്ര മിനിരത്‌ന കമ്പനിയായ നോര്‍ത്തേണ്‍ കോ/ഫീല്‍ഡ്സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മധ്യപ്രദേശിലെ സിങ്ഗ്രൗലി, ഉത്തര്‍പ്രദേശിലെ സോനഭദ്ര എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിചിരിക്കുന്നത്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 495 ഒഴിവുകളുണ്ട്. ഇതില്‍ 307 ഒഴിവുകള്‍ ഓപ്പറേറ്റര്‍ ട്രെയിനിയുടെതാണ്.
ഓപ്പറേറ്റര്‍ ട്രെയിനി
ഡ്രാഗ് ലൈന്‍-9, ഡോസര്‍-48, ഗ്രേഡര്‍-11, ഡമ്പര്‍-167, ഷോവല്‍-28, പേ ലോഡര്‍-6, ക്രെയിന്‍-21. ഡ്രില്‍-17 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം.
യോഗ്യത: ഡ്രില്‍ ഓപ്പറേറ്റര്‍ വിഭാഗത്തിലേക്ക് പത്താംക്ലാസ്/എസ്.എസ്. സി.ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത. മറ്റ് വിഭാഗങ്ങളിലേക്ക് ഇതിനുപുറമേ താഴെ പറയുന്ന സാങ്കേതിക യോഗ്യതകള്‍ കൂടി ഉണ്ടായിരിക്കണം.
ഡ്രാഗ് ലൈന്‍: ഡീസല്‍ മെക്കാനിക്/മോട്ടോര്‍ മെക്കാനിക്/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ.യും സാധുവായ എന്‍.സി.വി.ടി./എസ്.വി.ടി. സര്‍ട്ടിഫിക്കറ്റും സാധുവായ എച്.എം.വി. ലൈസന്‍സ്.
ഡോസര്‍, ഗ്രേഡര്‍: സാധുവായ എച്.എം.വി. ലൈസെന്‍സ് (ട്രാക്ടര്‍ ഡ്രൈവിങ് ഉള്‍പ്പെടെ).
ഡംപര്‍, ഷോവല്‍, പേ ലോഡര്‍, ക്രെയിന്‍: സാധുവായ എച്ച്.എം.വി. ലൈസന്‍സ്.
മൂന്നുവര്‍ഷമാണ് ട്രെയിനിങ് കാലാവധി. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ ഉണ്ടായിരിക്കും (പരീക്ഷ സംബന്ധിച വിശദവിവരങ്ങ/ വെബ്സൈറ്റില്‍).
മറ്റ് ഒഴിവുകള്‍
മൈനിങ് സിര്‍ദാര്‍-ടി.ആന്‍ഡ്.എസ്. ഗ്രേഡ്-സി: ഒഴിവ് 88.
യോഗ്യത-പത്താംക്ലാസ്/തത്തുല്യവും സാധുവായ മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റും (ഡി.ജി.എം.എസ്.), ഗാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകളും. അല്ലെങ്കില്‍ പത്താംക്ലാസ്/തത്തുല്യവും മൈനിങ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും സാധുവായ ഓവര്‍മാന്‍സ് സര്‍ട്ടിഫിക്കറ്റും (ഡി.ജി.എം.എസ്.) ഗാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകളും.
സര്‍വേയര്‍-ടി.ആന്‍ഡ്.എസ്. ഗ്രേഡ്-ബി (മൈനിങ്): ഒഴിവ് 7. യോഗ്യത-പത്താംക്ലാസ്/തത്തുല്യവും സര്‍വേയേഴ്സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സിയും. അല്ലെങ്കില്‍ മൈനിങ്/മൈന്‍ സര്‍വേയിങ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും സര്‍വേയേഴ്സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സിയും.
അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ് ടെക്. ഗ്രേഡ്-എ: ഒഴിവ് 41.
യോഗ്യത-പത്താംക്ലാസ്/തത്തുല്യം, ഇന്റര്‍മീഡിയറ്റ്-ഐ.സി.ഡബ്ല്യു.എ./ സി.എ.
ഓവര്‍സിയര്‍ ഗ്രേഡ്-സി: ഒഴിവ് 35.
യോഗ്യത-പത്താംക്ലാസ്/തത്തുല്യം, ത്രിവത്സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
ആമീന്‍ ഗ്രേഡ്-ഡി: ഒഴിവ് 10.
യോഗ്യത-പത്താം ക്ലാസ്, അമാനറ്റ് എക്സിമിനേഷന്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഐ.ടി.ഐ. യില്‍നിന്നുള്ള സര്‍വേയര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം. സ്റ്റേറ്റ് ഗ. സര്‍വീസിലോ ലോക്കല്‍ അതോറിറ്റിയിലോ ആമിനായി രണ്ടുവര്‍ഷത്തെ പരിചയം.
ജൂനിയര്‍ കെമിസ്റ്റ് ടി. ആന്‍ഡ്. എസ്. ഗ്രേഡ്-ഡി: ഒഴിവ് 7.
യോഗ്യത- പത്താംക്ലാസ്/ തത്തുല്യം, കെമിസ്ട്രി ഉള്‍പ്പെട്ട സയന്‍സ് ബിരുദം.
പൊതുവിവരങ്ങള്‍
പ്രായം: എല്ലാ തസ്തികകളിലേക്കും 18-30 വയസ്സാണ് പ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും കേന്ദ്ര ലിസ്റ്റിലുള്ള ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവുണ്ട്.
വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷിക്കാനാവുന്ന തസ്തികകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കും നിയമപ്രകാരമുള്ള ഇളവുണ്ട്.
ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 500 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ: www.nclcil.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. മൈനിങ് സിര്‍ദാര്‍-ടി.ആന്‍ഡ്.എസ്., സര്‍വേയര്‍ -ടി.ആന്‍ഡ്.എസ്. (മൈനിങ്) തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച് 24. ഓപ്പറേറ്റര്‍ ട്രെയിനി ഉള്‍പ്പെടെയുള്ള മറ്റ് തസ്തികകളിലേക്ക് മാര്‍ച് 16 മുതല്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: 495 vacancies in Northern Coal field
Published: 06 Mar 2020, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented