
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 452 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വിജ്ഞാപനങ്ങളിലായാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/14
ഒഴിവുകള്‍: മാനേജര്‍ (മാര്‍ക്കറ്റിങ്)-12 (ജനറല്‍-7, ഒ.ബി.സി.-3, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്)-26 (ജനറല്‍-13, ഒ.ബി.സി.-6, എസ്.സി.-4, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2)
യോഗ്യത: മാര്‍ക്കറ്റിങ്/ഫിനാന്‍സ് സ്പെഷ്യലൈസ് ചെയ്ത ഫുള്‍ ടൈം എം.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ തത്തുല്യം. മാനേജര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെയും ഡെപ്യൂട്ടി മാനേജര്‍ തസ്തിയകയില്‍ 2 വര്‍ഷത്തെയും പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും ഇന്ററാക്ഷന്റെയും അടിസ്ഥാനത്തില്‍.
പ്രായപരിധി: മാനേജര്‍-40 വയസ്സ്. ഡെപ്യൂട്ടി മാനേജര്‍-35 വയസ്സ്.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/27
മാനേജര്‍ (ക്രൈഡിറ്റ് പ്രൊസീജേഴ്സ്)-2 (ജനറല്‍)
യോഗ്യത: ഫുള്‍ ടൈം എം.ബി.എ. അല്ലെങ്കില്‍ തത്തുല്യം/പി.ജി.ഡി.എം./പി.ജി.ഡി.ബി.എ./സി.എ./സി.എഫ്.എ./എഫ്.ആര്‍.എം. 6 വര്‍ഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
പ്രായം: 25-35 വയസ്സ്.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/28
ഒഴിവുകള്‍: അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്)-183 (ജനറല്‍-94, ഒ.ബി.സി.-45, എസ്.സി.-28, എസ്.ടി.-16), ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)-17 (ജനറല്‍-14, ഒ.ബി.സി.-2, എസ്.ടി.-1), ഐ.ടി. സെക്യൂരിറ്റി എക്സ്പെര്‍ട്ട്-15 (ജനറല്‍-9, ഒ.ബി.സി.-3, എസ്.സി.-2, എസ്.ടി.-1), പ്രോജക്ട് മാനേജര്‍-14 (ജനറല്‍-9, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1), ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്-5 (ജനറല്‍-4, ഒ.ബി.സി.-1), ടെക്നിക്കല്‍ ലീഡ്-2 (ജനറല്‍-1, ഒ.ബി.സി.-1).
യോഗ്യത: കംപ്യട്ടര്‍ സയന്‍സ്/ഐ.ടി./ഇ.സി.ഇ. എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് എം.എസ്സി. 5-8 വര്‍ഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍.
പ്രായപരിധി: അസിസ്റ്റന്റ് മാനേജര്‍-30 വയസ്സ്, ഡെപ്യൂട്ടി മാനേജര്‍-33 വയസ്സ്, മറ്റ് തസ്തികയിലേക്ക് 38 വയസ്സ്.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/29
ഒഴിവുകള്‍: അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-40 (ജനറല്‍-18, ഒ.ബി.സി.-10, എസ്.സി.-6, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.-3), ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-60 (ജനറല്‍-26, ഒ.ബി.സി.-15, എസ്.സി.-9, എസ്.ടി.-4, ഇ.ഡബ്ല്യു.എസ്.-6).
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. എം.എസ്സി. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍.
പ്രായപരിധി: അസിസ്റ്റന്റ് മാനേജര്‍-28 വയസ്സ്, ഡെപ്യൂട്ടി മാനേജര്‍-33 വയസ്സ്.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/30
ഒഴിവുകള്‍: മാനേജര്‍ (നെറ്റ്വര്‍ക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്)-12 (ജനറല്‍-7, ഒ.ബി.സി.-3, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), മാനേജര്‍ (നെറ്റ്വര്‍ക്ക് റൂട്ടിങ് ആന്‍ഡ് സ്വച്ചിങ് സ്പെഷ്യലിസ്റ്റ്)-20 (ജനറല്‍-10, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1)
യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ സര്‍ട്ടിഫിക്കറ്റും. 6 വര്‍ഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍.
പ്രായപരിധി: 45 വയസ്സ്.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/31
ഡെപ്യൂട്ടി മാനേജര്‍ (ഇന്റേണല്‍ ഓഡിറ്റ്)-28 (ജനറല്‍-6, ഒ.ബി.സി.-10, എസ്.സി.-7, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.)
യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഓഫ് ഇന്ത്യയില്‍നിന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി. എം.എസ്. ഓഫീസിലെ പരിജ്ഞാനം ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയിലൂടെയും ഇന്ററാക്ഷനിലൂടെ.
പ്രായം: 21-35 വയസ്സ്.
പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO-FIRE/2020-21/32
എന്‍ജിനീയര്‍ (ഫയര്‍)-16 (ജനറല്‍-8, എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1)
യോഗ്യത: നാഷണല്‍ സര്‍വീസ് ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന് ബി.ഇ. ഫയര്‍. അല്ലെങ്കില്‍ സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്/ഫയര്‍ ടെക്നോളജി ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ് ബി.ടെക്ക്. അല്ലെങ്കില്‍ ബി.എസ്സി. ഫയര്‍. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എന്‍ജിനീയേഴ്സ് ബിരുദം അല്ലെങ്കില്‍ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് ഡിവിഷണല്‍ ഓഫീസ് കോഴ്സ്.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ്‌ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
പ്രായപരിധി: 40 വയസ്സ്.
വിശദവിവരങ്ങള്‍ക്കായി www.sbi.co.in/web/careers എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11.
Content Highlights: 452 specialist officer vacancy in SBI, apply till January 11
Published: 07 Jan 2021, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented