2025-ലെ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്.സി.ഒ) റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പിൽ തിരുത്ത് പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒഴിവുകളുടെ എണ്ണം പരിഷ്‌ക്കരിക്കുകയും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടുകയുമാണ് ചെയ്തത്.
ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 ആയിരുന്നു.
പരിഷ്‌കരിച്ച അറിയിപ്പ് അനുസരിച്ച്, ആകെ ഒഴിവുകളുടെ എണ്ണം 996-ൽനിന്ന് 1,146 ആയി ഉയർത്തിയിട്ടുണ്ട്. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലുള്ള തസ്തികകൾക്കാണ് ഈ പരിഷ്‌കാരം ബാധകമാകുന്നത്. കരാർ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് നടത്തുക.
പരിഷ്‌കരിച്ച തസ്തിക തിരിച്ചുള്ള ഒഴിവുകൾ താഴെ നൽകുന്നു
- വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ
- അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ
- കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്- 327 തസ്തികകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഷോർട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങൾ(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കിൽ വീഡിയോ)സി.ടി.സി ചർച്ചകൾ എന്നിവയടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
ഷോർട്ട് ലിസ്റ്റിങ്ങ്
എസ്ബിഐ ഷോർട്ട് ലിസ്റ്റിങ് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഈ വിഷയത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.
അഭിമുഖം
അഭിമുഖത്തിന് 100 മാർക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനുള്ള മാർക്ക് ബാങ്ക് നിശ്ചയിക്കും.
സി.ടി.സി ചർച്ച
സി.ടി.സി ചർച്ചകൾ വ്യക്തിഗതമായി, അഭിമുഖ സമയത്തോ അല്ലെങ്കിൽ അഭിമുഖ പ്രക്രിയ പൂർത്തിയായതിന് ശേഷമോ നടത്തുന്നതാണ്.
മെറിറ്റ് ലിസ്റ്റ്
അഭിമുഖ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അവ അവരോഹണക്രമത്തിൽ ക്രമീകരിക്കും. കട്ട്-ഓഫിൽ സമനിലയുണ്ടായാൽ, പ്രായം അനുസരിച്ച് ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്യും. കൂടുതൽ പ്രായമുള്ളവർക്ക് മുൻഗണന നൽകും.
Content Highlights: SBI SCO recruitment 2025-26: Vacancies now 1,146! Apply for Specialist Cadre Officer posts by Jan 10, 2026. Revised notification details & direct apply link.
Published: 04 Jan 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented