ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ 346 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണില്‍ ട്രേഡ്/ടെക്നീഷ്യന് അപ്രന്റിസ് തസ്തികയിലാണ് അവസരം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ചത്തീസ്ഡഢ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനമായിരിക്കും. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുള്ള ട്രേഡുകള്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, അക്കൗണ്ട ന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്.
ഒഴിവുള്ള സംസ്ഥാനങ്ങള്‍: മഹാരാഷ്ട്ര-205, ഗുജറാത്ത്-96, ചത്തീസ്ഗഢ്-9, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി-4, ഗോവ-7, മധ്യപ്രദേശ്-25.
യോഗ്യത: ടെക്നീഷ്യന് അപ്രന്റിസ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. അക്കൗണ്ടന്റ് തസ്തികയില്‍ ബിരുദം. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ് തസ്തികയില്‍ പ്ലസ് ടു സ്കില്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
പ്രായം: 18-24 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാര്‍ച്ച് 7.
Content Highlights: 346 apprenice vacancies in Indian Oil, apply now
Published: 19 Feb 2021, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented