വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം വി.എസ്.എസ്.സി, കൽപ്പാക്കം ആറ്റോമിക് സെന്റർ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവിടങ്ങളിലായി 9371 പേർക്കാണ് അവസരം.

To advertise here,

ഇതിൽ തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ 460 ഒഴിവിലേക്ക് ജൂലായ് 25-ന് വാക് -ഇൻ മുഖേന തിരഞ്ഞെടുപ്പ് നടക്കും. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ 700 ഡ്രൈവർ കം കണ്ടക്ടർമാരുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം.
നാഷണൽ ഇൻഷുറൻസിൽ അസിസ്റ്റന്റുമാരുടെ 500 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്. റെയിൽവേയിൽ സെക്ഷൻ കൺട്രോളർ, ആർമിയിൽ നഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഈയാഴ്ചയിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂലായ് 18-ന് നടന്ന ലാസ്റ്റ് ഗ്രേഡ്/ പത്താം തലം പ്രിലിമിനറി പരീക്ഷയുടെ സോൾവ്ഡ് പേപ്പറും (റദ്ദാക്കിയ പരീക്ഷയുടേത് ഉൾപ്പെടെ) ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 19-ന് നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്‌പെഷ്യൽ പേജുകളിലായി ഈ ലക്കത്തിൽ വായിക്കാം. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും'' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (കെ.എസ്.ബി.സി.ഡി.സി.), ട്രീറ്റ് മെന്റ് ഓർഗനൈസർ, അസിസ്റ്റന്റ് മെയിൻസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/