
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ /ചീഫ് അക്കൗണ്ടന്റ്: യോഗ്യത: എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാല ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ബി.എം. അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം.) അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) വിജയിച്ചിരിക്കണം അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ബി.എസ്‌സി./എം.എസ്‌സി. (സഹകരണം & ബാങ്കിങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം.
ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍: യോഗ്യത: എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും, സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യതയായിരിക്കും. അല്ലെങ്കില്‍ തത്തുല്യം.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്്‌ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍ ബി.ടെക്. അല്ലെങ്കില്‍ എം.സി.എ./കംപ്യുട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐ.ടി. എം.എസ്‌സി. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത: (l) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
(ll) കേരള / കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ്. (lll) ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടൈപ്പിസ്റ്റ്: യോഗ്യത: (l) എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യത. (ll) കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആന്‍ഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവര്‍).
വിശദവിവരങ്ങള്‍ക്കായി www.csebkerala.org എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 1.
Content Highlights: 248 vacancies in co-operative banks, apply now
Published: 24 Aug 2021, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented