ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 113 ഒഴിവുണ്ട്. വിവിധ യൂണിറ്റുകളിലും ഡിപ്പോകളിലുമായിരിക്കും നിയമനം.
ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-11, ശമ്പളം: 19,900-63,200 രൂപ. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം, മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/ 30 ഇംഗ്ലീഷ് വാക്ക് ടൈപ്പ് റൈറ്റർ ടൈപ്പിങ് സ്പീഡ്. അല്ലെങ്കിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്. പ്രായം: 18-27 വയസ്സ്.
സ്റ്റോർ കീപ്പർ: ഒഴിവ്-24, ശമ്പളം: 19,900-63,200 രൂപ. യോഗ്യത: പന്ത്രണ്ടാംക്ലാസും ബന്ധപ്പെട്ട വിഷയത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-27 വയസ്സ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ്: ഒഴിവ്-29, ശമ്പളം: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ്. പ്രായം: 18-25 വയസ്സ്.
ട്രേഡ്സ്‌മാൻ മേറ്റ്: ഒഴിവ്-31, ശമ്പളം: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യവും ഫിറ്റർ/ വെൽഡർ/ വാച്ച് റിപ്പയറർ/ ബ്ലാക്‌സ്മിത്ത്/ മോൾഡർ/ കട്‌ലർ/ പെയിന്റർ/ ടിൻസ്മിത്ത്/ ടിൻ ആൻഡ് കോപ്പർസ്മിത്ത്/ കാർപ്പെന്റർ ആൻഡ് ജോയ്നർ/ സോയർ ട്രേഡിൽ അപ്രന്റിസ്ഷിപ്പ്/ കോംപിറ്റൻസിയും. പ്രായം: 18-25 വയസ്സ്.
മറ്റുതസ്തികകളും ഒഴിവും: അക്കൗണ്ടന്റ് -1, സ്റ്റെനോഗ്രാഫർ -1, ഫോട്ടോഗ്രാഫർ -1, ഫയർമാൻ -5, കുക്ക് -4, ലാബ് അറ്റൻഡന്റ് -1, വാഷർമാൻ -2, കാർപ്പെന്റർ ആൻഡ് ജോയ്നർ -2, ടിൻ സ്മിത്ത് -1. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ആറ്.
വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും dgafms24.onlineapplicationform.org/DGAFMS സന്ദർശിക്കുക.
Content Highlights: 113 vaccancies in armed forces medical services
Published: 21 Jan 2025, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented