മാതൃഭൂമി ഡോട്ട്‌കോമിന്റെ ഭാഗമാകാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡാറ്റാ സയന്റിസ്റ്റ്, പ്രൊഡക്ട് ഡിസൈനര്‍, ഡാറ്റാ അനലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം എന്നീ വിവരങ്ങള്‍ ചുവടെ.
സീനിയര്‍ ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ്
യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എം.ബി.എ. ഡാറ്റാ സയന്‍സില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ അനലിസ്റ്റ്/ ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളില്‍ കുറഞ്ഞത് 6-10 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ്
യോഗ്യത:ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എം.ബി.എ. ഡാറ്റാ സയന്‍സില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളില്‍ കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
സോഷ്യല്‍ മീഡിയ ഡാറ്റാ അനലിസ്റ്റ്
യോഗ്യത:ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എം.ബി.എ. ഡാറ്റാ സയന്‍സില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ അനലിസ്റ്റായി കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
യു.എക്‌സ്/ പ്രൊഡക്റ്റ് ഡിസൈനര്‍
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലര്‍ ബിരുദം. ഓണ്‍ലൈനില്‍ യു.എക്‌സ് ഡിസൈനര്‍/ പ്രൊഡക്റ്റ് എന്‍ജിനിയറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് യു.ഐ/ യു.എക്‌സ് ഡിസൈനര്‍
യോഗ്യത: ഡിസൈന്‍/കംപ്യൂട്ടര്‍ സയന്‍സ്/ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബാച്ചിലര്‍ ബിരുദം. യു.ഐ/ യു.എക്‌സ് ഡിസൈനറായോ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നീ മേഖലകളിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് വെബ്‌ഡെവലപ്പര്‍
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ മറ്റ് അനുബന്ധ വിഷയങ്ങളിലോ ബിടെക്ക്. വെബ്‌സൈറ്റ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് ആപ്പ് ഡെവലപ്പര്‍ (ഐഒഎസ്)
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് ആപ്പ് ഡെവലപ്പര്‍ (ആന്‍ഡ്രോയിഡ്)
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ്/ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് സപ്പോര്‍ട്ട് എന്‍ജിനിയര്‍
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്കും ആമസോണ്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷനും. ലിനക്‌സ് അധിഷ്ഠിത സെര്‍വറുകളിലും ക്ലൗഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
അസോസിയേറ്റ് ക്യു.എ എന്‍ജിനിയര്‍
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ടെസ്റ്റ് എന്‍ജിനിയര്‍/ വെബ്‌സൈറ്റ് ഡെവലപ്പര്‍ തുടങ്ങിയ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി careers.mathrubhumi.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നവംബര്‍ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
Content Highlights: Data Scientist, Engineer, App developer vacancies in Mathrubhumi