ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ബിലാസ്പുര്‍, ജോധ്പുര്‍, ഗൊരഖ്പുര്‍ കേന്ദ്രങ്ങളില്‍ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്.

ബിലാസ്പുര്‍ 194

ജൂനിയര്‍/സീനിയര്‍ റെസിഡന്റ്, അധ്യാപക തസ്തികകളിലാണ് അവസരം. aiimsbilaspur.edu.inല്‍ നല്‍കിയിട്ടുള്ള അപേക്ഷാമാതൃക പ്രകാരമാണ് അപേക്ഷിക്കേണ്ടത്. അധ്യാപകതസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂനിയര്‍/സീനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 5.

ജോധ്പുര്‍ 125

ജോധ്പുര്‍ എയിംസില്‍ സീനിയര്‍ റെസിഡന്റ് തസ്തികയിലാണ് അവസരം. www.aiimsjodhpur.edu.in വഴി അപേക്ഷിക്കണം. അവസാനതീയതി: ജനുവരി 20.

ഗൊരഖ്പുര്‍ 105

ഗൊരഖ്പുര്‍ എയിംസില്‍ പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് അവസരം. നേരിട്ടുള്ള നിയമനമാണ്. വിവരങ്ങള്‍ക്ക്: www.aiimsgorakhpur.edu.in അവസാനതീയതി: ജനുവരി 30.

Content Highlights: 424 teachers and non-teachers in AIIMS