
ലക്ഷ്യമെന്താണെന്നും അതിലേക്കുള്ള പ്രയാണം എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നാവും ആദ്യ ആലോചന. അടുത്തത് അതിനായി കൈയിലുള്ള വിഭവങ്ങൾ എന്താണെന്ന ഒരു സർവേയും. മുന്നോട്ടേക്കുള്ള പ്രയാണത്തിന്റെ ഗതിവേഗം നിശ്ചയിക്കുന്നത് ലക്ഷ്യമാണ്. ലക്ഷ്യം എത്രമേൽ മഹത്തരമാണോ, പിന്നെ വിഭവങ്ങൾ വിഷയമാവുന്നില്ല. അലക്സാണ്ടർ ലോകം കീഴടക്കാൻ ഇറങ്ങിയത് വെറുതേ, തലേന്നുകണ്ട ഒരു സ്വപ്നത്തിനുപിറകെ പിറ്റേന്ന് പടയിറക്കിയതാവില്ല. ആ ദൗത്യത്തിനു പിന്നിലെ ലക്ഷ്യമാണ് അലക്സാണ്ടറെ മഹാനായ ചക്രവർത്തിയാക്കിയതും ലോകചരിത്രത്തിൽ അതൊരു അധ്യായമായതും. ഓർക്കണം അലക്സാണ്ടർ ജീവിച്ചത് വെറും 33 വർഷമാണ്. ഹ്രസ്വ ജീവിതംകൊണ്ട് ബൃഹത്തായ ചരിത്രമെഴുതിയാണ് അലക്സാണ്ടർ പോയത്.
അലക്സാണ്ടർ ഉണ്ടായത് തനിക്കുമാത്രമായ ലക്ഷ്യത്തിൽ നിന്നല്ല. വലിയ ലക്ഷ്യത്തിനുവേണ്ടി അയാൾ ഒരു റോളെടുത്തു എന്നുമാത്രം. ചെറിയറോളിനോട് വലിയലക്ഷ്യം ചേർന്നപ്പോൾ സ്വാഭാവികമായുണ്ടായ ഒരു പരിണതിയാണത്. വ്യക്തി ചരിത്രമായി മാറുക, ലക്ഷ്യം തനിക്കായുള്ളതല്ലാതെ ലോകത്തിനുതന്നെയുള്ള സംഭാവനയാവുമ്പോഴാണ്. പ്രതിഭാധനരുടെ നേതൃത്വത്തിന് പ്രതിസന്ധികൾ മാർഗതടസ്സമാവുകയില്ല. ചിലപ്പോൾ അതിൽകൂടി അവസരങ്ങളെ തിരയും.
പ്രതിഭയില്ലാത്തവർ ആദ്യം പറഞ്ഞതിന്റെ കണക്കെടുക്കും. നിലവിൽ എന്താണുള്ളത്, അതുവെച്ചിനി എന്താണ് ചെയ്യാൻ പറ്റുകയെന്നും. ഒരു ദൗത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും വലിയ വിഭവങ്ങൾ സ്ഥലമോ ബാക്കി സമ്പത്തോ അല്ല. ഒന്നാലോചിച്ചാൽ പഴയ കുറെ സംവാദങ്ങളും സംഭാഷണങ്ങളുമൊക്കെയാവും ഏറ്റവും വിലയേറിയ വിഭവങ്ങൾ. അതിൽ പരിമിതികളെ പ്രതിയുള്ള പരിദേവനങ്ങളും പുരോഗതിയെക്കുറിച്ചുള്ള സ്വപ്നങ്ങളും വെല്ലുവിളികളെക്കുറിച്ചുള്ള സൂചനകളുമുണ്ടാവും. ലക്ഷ്യം വലുതാവുമ്പോൾ, മഹത്തരമാവുമ്പോൾ അതിലും വലിയ വിഭവങ്ങൾ വേറെയില്ല. മഹത്തായ ലക്ഷ്യം മാർഗത്തെയും മഹത്തരമാക്കും. മഹാത്മാവിനെ നോക്കൂ.
Content Highlights: Career Guidance column of IIMK directors, Life and aim
Published: 18 Jan 2021, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented