മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അന്തരിച്ച ടി.എന്‍. ശേഷന്റെ ആത്മകഥ 'ത്രൂ ദി ബ്രോക്കണ്‍ ഗ്ലാസ്'പുറത്തിറങ്ങി. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ്. കൃഷ്ണമൂര്‍ത്തി, തമിഴ്‌നാട് ജയില്‍ ഡി.ജി.പി. അമരേഷ് പൂജാരിക്ക് നല്‍കി പ്രകാശനം ചെയ്തു.

To advertise here,

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രം രേഖപ്പെടുത്തുകയാണെങ്കില്‍ അത് ശേഷന്‍ കമ്മിഷണറായതിന് മുമ്പും ശേഷവും എന്ന് തിരിക്കേണ്ടിവരുമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. അത്രയും പ്രധാനപ്പെട്ട മാറ്റങ്ങളാണ് ശേഷന്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

ശേഷന്‍ സ്ഥാപിച്ച എന്‍.ജി.ഒ.യായ 'സങ്കല്‍പ് ബ്യൂട്ടിഫുള്‍ വേള്‍ഡാ'ണ് പുസ്തകം പുറത്തിറക്കിയത്. 1932-ല്‍ പാലക്കാടാണ് ശേഷന്റെ ജനനം. 2019-ല്‍ ചെന്നൈയില്‍ അന്തരിച്ചു.