തൃശ്ശൂര്‍: സംഗീതപ്രതിഭ ഭാരതരത്‌നം എം.എസ്. സുബ്ബുലക്ഷ്മിയുടെയും ഭര്‍ത്താവ് ത്യാഗരാജന്‍ സദാശിവത്തിന്റെയും ജീവചരിത്രം രചിച്ച് എഴുത്തുകാരന്‍ ബി.കെ. ഹരിനാരായണന്‍. 'ശിവം ശുഭം; ദി ബയോഗ്രാഫി ഓഫ് എ കപ്പിള്‍' എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ശനിയാഴ്ച തൃശ്ശൂരില്‍ വെച്ച് നടന്നു. ഗായിക കെ.എസ് ചിത്രയാണ് കവര്‍ പ്രകാശനംചെയ്തത്. 

To advertise here,

ജയറാം രാമചന്ദ്രനാണ് കവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കറന്റ് ബുക്‌സ് ആണ് പ്രസാധകര്‍. 

ആദ്യം മലയാളത്തിലെഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം എം.എസിന്റെ 109-ാം ജന്മദിനമായ സെപ്തംബര്‍ 16-ന് നടക്കും.