
കാഞ്ഞങ്ങാട്: കഥ കൃത്യമായി ആദ്യം മുതല്‍ തുടങ്ങി, വികസിച്ച്, കൃത്യമായ അവസാനത്തിലേക്കെത്തുന്ന രീതിയല്ല അവലംബിച്ചിരിക്കുന്നതെന്ന് സന്ധ്യാമേരി. കാഞ്ഞങ്ങാട് മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച 'മരിയ വെറും മരിയ' എന്ന നോവലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എഴുത്തുകാരി. നോണ്‍ ലീനിയര്‍ രീതിയിലാണ് കഥപറച്ചില്‍. കാരണം സമൂഹം നോര്‍മലല്ലെന്ന് കരുതുന്നവരുടെ കഥയാണല്ലോ മരിയ. അതുകൊണ്ട് തലതിരിഞ്ഞ ഒരു കഥപറച്ചിലാകും നല്ലതെന്ന് തോന്നി.
മരിയയിലുടനീളമുള്ള സര്‍ഗാത്മകതയുടെ ഉന്മാദം അതെഴുതുന്ന സമയത്ത് ഞാന്‍ വളരെയധികം അനുഭവിച്ചിരുന്നു, ആസ്വദിച്ചിരുന്നു.
സമൂഹം പറഞ്ഞുവച്ചിരിക്കുന്ന കൃത്യമായ ചട്ടക്കൂടില്‍നിന്ന് അല്പമെങ്കിലും വ്യതിചലിക്കുന്നവരെ എത്ര എളുപ്പത്തിലാണ് ഭ്രാന്തര്‍ അല്ലെങ്കില്‍ നോര്‍മലല്ലാത്തവര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തുന്നത് എന്ന ചിന്തയാണ് മരിയ വെറും മരിയയുടെ അടിസ്ഥാനം. ശ്വാസം വിടാന്‍പോലും പറ്റിയില്ലെങ്കിലും എപ്പോഴും ആ കുടുംബ, സാമൂഹിക വ്യവസ്ഥയ്ക്കുള്ളില്‍ത്തന്നെ ജീവിക്കാനാണ് സമൂഹം ആവശ്യപ്പെടുന്നത്.

മരിയയിലെ കഥപറച്ചിലില്‍ വളരെയധികം നര്‍മമുണ്ട്. പക്ഷേ അതിനുള്ളില്‍ വളരെ സങ്കീര്‍ണമായ ഒത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹമെന്ന നിലയില്‍, മനുഷ്യരെന്ന നിലയില്‍ കുറച്ചുകൂടി ഇന്‍ക്ലൂസീവ് ആകാനാണ് മരിയ പറയുന്നത്. അത് വായനക്കാരിലേക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് കരിപ്പാല്‍ ചര്‍ച്ച നിയന്ത്രിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, ഗോപകുമാര്‍ നെല്ലിയടുക്കം, കവി സന്തോഷ് ഒഴിഞ്ഞവളപ്പ്, കെ. പ്രദീപ് കുമാര്‍, സനൂഷ് മനിയേരി, ഫസലു റഹ്‌മാന്‍, ദിവ്യ വലിയപറമ്പ്, ശ്രീജിത്ത് മേലത്ത് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. മാതൃഭൂമി ബുക്‌സ് പ്രധിനിധി എം. സുനീഷ് സംസാരിച്ചു.
Content Highlights: Sandhya Mary's novel dicussion
Published: 24 Feb 2025, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented