
ന്യൂഡൽഹി: സാമൂഹികപ്രവർത്തക ഡോ. നിഷാ ജോസ് രചിച്ച 'ഐ ഫ്‌ളോ ഫ്രം ലൈറ്റ് ടു ലൈറ്റ്' എന്ന അർബുദ ഓർമപ്പുസ്തകം ഡൽഹിയിൽ പുറത്തിറക്കി. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന് നൽകി ശശി തരൂർ എം.പി.യാണ് പ്രകാശനം ചെയ്തത്.
നിഷാ ജോസിന്റെ അതിജീവന യാത്ര എല്ലാവർക്കും പ്രചോദനമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു.
പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിക്കണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടപ്പോൾ അതുണ്ടാകുമെന്ന് എഴുത്തുകാരി മറുപടി നൽകി. നിശ്ചയദാർഢ്യത്തിലൂടെ രോഗത്തെ മറികടന്ന നിഷ, അന്ധകാരത്തിൽ നാം പ്രകാശമായി മാറണമെന്ന സന്ദേശമാണ് കൈമാറുന്നതെന്ന് പുസ്തകം ഏറ്റുവാങ്ങിയ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ചികിത്സയ്ക്കിടെ റേഡിയേഷൻ കഴിഞ്ഞിരിക്കുമ്പോൾ എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിലുള്ളതെന്ന് മറുപടി പ്രസംഗത്തിൽ നിഷാ ജോസ് പറഞ്ഞു.
അഭ്യുദയകാംക്ഷികളുടെ അഭിപ്രായം മാനിച്ചാണ് പുസ്തകമാക്കിയത്. ജീവിതത്തിൽ പ്രതിസന്ധിയുണ്ടായാൽ അത് പൂർണ വിരാമമല്ല, അർധവിരാമമാണെന്ന് തിരിച്ചറിയണമെന്നതാണ് പുസ്തകത്തിന്റെ കാതലെന്നും നിഷ കൂട്ടിച്ചേർത്തു. രാജ്യസഭാംഗം ജോസ് കെ. മാണിയുടെ ഭാര്യയാണ് നിഷ. മകൾ പ്രിയങ്കാ ജോസും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Nisha Jose`s inspiring memoir, `I Flow From Light to Light`, detailing her cancer survival journey, was launched by Shashi Tharoor MP. Read her powerful message.
Published: 29 Jan 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented